മരക്കാര്‍ ഞാന്‍ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്തത്, പരിഹാസങ്ങള്‍ എന്നെ ബാധിച്ചിട്ടില്ല: വീണ നന്ദകുമാര്‍

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് തനിക്ക് ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെന്ന് പറയുകയാണ് വീണ ഇപ്പോള്‍.

താന്‍ സിനിമകളില്‍ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്ത കഥാപാത്രമാണ് മരക്കാറിലേത്. ആ സിനിമ ചെയ്തതില്‍ തനിക്ക് വിഷമം തോന്നിയിട്ടില്ല. പരിഹാസങ്ങള്‍ തന്നെയോ തന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെയോ ബാധിച്ചിട്ടില്ല.

മരക്കാര്‍ ചെയ്ത ശേഷമാണ് കെട്ട്യോളാണെന്റെ മാലാഖയും ഭീഷ്മ പര്‍വവുമൊക്കെ തനിക്ക് ലഭിച്ചത്. തന്റെ കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. സഹതാരങ്ങളോട് മത്സരിക്കാറില്ല.

ഒരാളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഇങ്ങനെയായിരിക്കും ഇതാണ് ക്യാരക്ടര്‍ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും അണയറപ്രവര്‍ത്തകര്‍ക്ക്. കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നാണ് ചിന്തിക്കാറുള്ളത്.

പേഴ്‌സണലി അത് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നാണ് നോക്കാറുള്ളത്. നായികാ റോള്‍ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാത്ത ക്യാരക്ടേഴ്‌സ് കിട്ടിയാലും ചെയ്യും. ഓരോന്നിലും ബെസ്റ്റ് കൊടുത്താല്‍ മാത്രമേ നമുക്ക് വളരാന്‍ പറ്റുകയുള്ളൂ എന്നാണ് വീണ ദി ക്യൂവിനോട് പ്രതികരിച്ചിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു