അതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമല്ലേ, പിന്നെയും പറയുന്നവരെ അവഗണിക്കുക അത്രയേ ചെയ്യാനുള്ളൂ: വീണാ നന്ദകുമാര്‍

ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണെന്ന് നടി വീണാ നന്ദകുമാര്‍. വസ്ത്രധാരണത്തില്‍ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുക എന്നും നടി വീണ നന്ദകുമാര്‍. ഒരാള്‍ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വീണ പറഞ്ഞത്.

വീണയുടെ വാക്കുകള്‍

വസ്ത്രധാരണത്തിന്റെ കാര്യമാണെങ്കില്‍ എല്ലാത്തരം വസ്ത്രങ്ങളും ഇഷ്ടമാണ്. സൗകര്യപ്രദമായത് ധരിക്കുക എന്നതാണ് രീതി. ധരിക്കുമ്പോള്‍ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്രധാരണം. ചില സ്ഥലത്ത് പോകുമ്പോള്‍ കുര്‍ത്തി ധരിക്കും. ജീന്‍സ്, ടോപ്, സാരി, സ്‌കേര്‍ട്ട്, എന്നിവ ധരിക്കാനും ഇഷ്ടമാണ്. ബ്രാന്‍ഡിനെ കുറിച്ച് ചിന്തിക്കാറില്ല. കംഫര്‍ട്ടിനാണ് പരിഗണന കൊടുക്കാറുള്ളത്. ഇഷ്ട നിറം വെള്ളയായത് കൊണ്ട് വാഡ്രോബില്‍ കൂടുതലും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ്. വെള്ള നിറമുള്ള വസ്ത്രങ്ങള്‍ സിംപിളായി തോന്നും.

വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണ്. ചിലര്‍ ഷോര്‍ട്സ് ധരിക്കുന്നത് അവര്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയത് കൊണ്ടായിരിക്കും. ചൂട് കൂടുതല്‍ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ ആത്മവിശ്വാസത്തിനോ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുക. ഒരാള്‍ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്.

Latest Stories

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ

"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യത്തിനായി ചരിത്രത്തെ വക്രീകരിക്കുന്നു; റൊമില ഥാപ്പര്‍ സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും വിമര്‍ശിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി

"ക്യാഷ് അല്ല പ്രധാനം, പ്രകടനമാണ് ഞാൻ നോക്കുന്നത്, മോശമായ താരം ആരാണേലും ഞാൻ പുറത്തിരുത്തും": ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ