സിനിമാ ചിത്രീകരണത്തിനിടെ പരുക്ക് പറ്റിയ നടി വീണ നായരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കുറച്ച് ദിവസത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വീണ നായര്‍ പറഞ്ഞു.
‘എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു . സര്‍ജറി നല്ല രീതിയില്‍ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.’-വീണ നായര്‍ പറഞ്ഞു.
ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായര്‍.
എംഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.