ഗോട്ടിനെ തോല്‍പ്പിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സ്.. അക്കാരണം കൊണ്ടാണ് തെലുങ്കിലും ഹിന്ദിയിലും വര്‍ക്ക് ആവഞ്ഞത്‌: വെങ്കട് പ്രഭു

വളരെ പെട്ടെന്നാണ് വിജയ് ചിത്രം ‘ദ ഗോട്ട്’ 100 കോടി ക്ലബ്ബിലേക്ക് എത്തിയത്. സെപ്റ്റംബര്‍ 5ന് റിലീസ് ചെയ്ത നിലവില്‍ 300 കോടിക്കടുത്ത് രൂപ നേടിക്കഴിഞ്ഞു. എന്നാല്‍ റിലീസ് ദിവസം തന്നെ ചിത്രത്തിന് നെഗറ്റീവ് പ്രതികരണങ്ങള്‍ എത്തിയിരുന്നു. തമിഴ്‌നാട്ടില്‍ അടക്കം സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന നെഗറ്റീവ് റിവ്യൂവിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട് പ്രഭു. എന്നാല്‍ ഈ സമിശ്ര പ്രതികരണങ്ങള്‍ക്ക് കാരണം ചിത്രത്തില്‍ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കുറിച്ചുള്ള പരാമര്‍ശമാണ് എന്നാണ് സംവിധായകന്‍ വെങ്കട്ട് പ്രഭു പറയുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സിന്റെയും ആരാധകര്‍ക്ക് ഈ പരാമര്‍ശം ഇഷ്ടപ്പെട്ടു കാണില്ല. എന്റെ രക്തത്തില്‍ അലിഞ്ഞതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. തനിക്ക് ഒന്നും ചെയ്യാനാകില്ല. മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സിന്റെയും ആരാധകര്‍ക്ക് ഈ പരാമര്‍ശം ഇഷ്ടപ്പെട്ടുകാണില്ല.

എന്റെ രക്തത്തില്‍ അലിഞ്ഞതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും വെങ്കട്ട് പ്രഭു പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗം ഉടനെ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുത്തുന്നത്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ആദ്യ ഭാഗം അവസാനിപ്പിച്ചത്.

ഗോട്ട് വേഴ്സസ് ഒജി എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത്ത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

സെക്‌സ് മാഫിയയുടെ ഭാഗം, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധുവായ യുവതി

ആ രണ്ട് താരങ്ങൾ വിചാരിച്ചാൽ ബോർഡർ -ഗവാസ്‌കർ ട്രോഫി ഇത്തവണയും ഇന്ത്യയിൽ ഇരിക്കും, വമ്പൻ പ്രവചനവുമായി സ്റ്റീവ് വോ

'തിരുപ്പതി ലഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് '; ആരോപണവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്, വിവാദം

എത്തിഹാദിൽ പോയി മാഞ്ചസ്റ്റർ സിറ്റിയെ തളച്ച് ഇന്റർ മിലാൻ

ഐപിഎല്‍ 2025: പഞ്ചാബിലേക്ക് വരുമ്പോള്‍ മനസിലെന്ത്?; ആരാധകര്‍ക്ക് ആ ഉറപ്പ് നല്‍കി പോണ്ടിംഗ്

IND vs BAN: ഈ പരമ്പര അശ്വിന്‍ തൂക്കും, 22 വിക്കറ്റ് അകലെ വമ്പന്‍ റെക്കോഡ്, പിന്തള്ളുക ഇതിഹാസത്തെ

ജമ്മു കശ്മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്, 61 ശതമാനം; ഏറ്റവും ഉയർന്ന പോളിംഗ് ഇൻഡെർവാൾ മണ്ഡലത്തിൽ

തുടര്‍ച്ചയായ പ്രഹരങ്ങളില്‍ മാനം പോയി; ഹിസ്ബുള്ള തലവന്‍ ഇന്ന് രാജ്യത്തെ അഭിസംബോധനചെയ്യും; ഇസ്രായേലിനെതിരെ പൂര്‍ണ്ണയുദ്ധം പ്രഖ്യാപിച്ചേക്കും

ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്: ടോസ് വീണു, ഭാഗ്യം പരീക്ഷിക്കാതെ ഗംഭീര്‍, നോ സര്‍പ്രൈസ്

പലിശനിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്; നാല് വര്‍ഷത്തിനുശേഷം ആദ്യം