അറുപതുകളിലും എഴുപതുകളിലും നായികയായി തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് വെണ്ണിറ ആടൈ നിര്‍മ്മല. മലയാളത്തിലും നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഏകദേശം നാന്നൂറോളം സിനിമകളിലാണ് നിര്‍മ്മല അഭിനയിച്ചത്. ദൂരദര്‍ശനിലേത് അടക്കം ഒരുപിടി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, അഭിനയത്തില്‍ സജീവമായിരുന്ന കാലത്ത് തനിക്ക് ഉണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. അന്ന് താന്‍ അഭിനയിച്ചിരുന്ന ഒരു സിനിമയിലെ നടന്‍ പാതിരാത്രി മദ്യപിച്ച് ലക്കുകെട്ട് കൂടെകിടക്കണമെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് കയറി വന്നുവെന്നാണ് നടി പറയുന്നത്.
തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സംസാരിക്കുന്നതിനിടെയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഒരു ദിവസം ഷൂട്ടിങ് പൂര്‍ത്തിയാക്കി ഞാന്‍ വീട്ടിലെത്തി. ആ ദിവസം പാതിരാത്രിയില്‍ ആ സിനിമയിലെ നായകന്‍ മദ്യപിച്ച് ലക്കുകെട്ട് എന്റെ വീട്ടില്‍ വന്നു,’
‘അയാള്‍ വന്ന് വാതിലില്‍ കുറേ മുട്ടിയെങ്കിലും ഞാന്‍ തുറന്നില്ല. വാതിലില്‍ തട്ടുന്നതിനിടെ ‘ദയവു ചെയ്ത് തുറക്കൂ.. ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല, അകത്തു വന്ന് നിന്റെയൊപ്പം കിടന്നുറങ്ങിയിട്ട് പൊക്കോളാം’ എന്ന് അയാള്‍ പറയുന്നുണ്ടായിരുന്നു,’
Read more
‘അടുത്ത ദിവസം മുതല്‍ ഞാന്‍ ഷൂട്ടിങിന് പോയില്ല. ആ സിനിമ ആ സിനിമ വേണ്ടെന്ന് തന്നെ വെച്ചു. അവര്‍ കൂട്ടിച്ചേര്‍ത്തു.