നായകന്‍ പാതിരാത്രി മദ്യപിച്ച് ലക്കുകെട്ട് തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; ദുരനുഭവം പങ്കുവെച്ച് നടി

അറുപതുകളിലും എഴുപതുകളിലും നായികയായി തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് വെണ്ണിറ ആടൈ നിര്‍മ്മല. മലയാളത്തിലും നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഏകദേശം നാന്നൂറോളം സിനിമകളിലാണ് നിര്‍മ്മല അഭിനയിച്ചത്. ദൂരദര്‍ശനിലേത് അടക്കം ഒരുപിടി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, അഭിനയത്തില്‍ സജീവമായിരുന്ന കാലത്ത് തനിക്ക് ഉണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. അന്ന് താന്‍ അഭിനയിച്ചിരുന്ന ഒരു സിനിമയിലെ നടന്‍ പാതിരാത്രി മദ്യപിച്ച് ലക്കുകെട്ട് കൂടെകിടക്കണമെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് കയറി വന്നുവെന്നാണ് നടി പറയുന്നത്.

തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സംസാരിക്കുന്നതിനിടെയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഒരു ദിവസം ഷൂട്ടിങ് പൂര്‍ത്തിയാക്കി ഞാന്‍ വീട്ടിലെത്തി. ആ ദിവസം പാതിരാത്രിയില്‍ ആ സിനിമയിലെ നായകന്‍ മദ്യപിച്ച് ലക്കുകെട്ട് എന്റെ വീട്ടില്‍ വന്നു,’

‘അയാള്‍ വന്ന് വാതിലില്‍ കുറേ മുട്ടിയെങ്കിലും ഞാന്‍ തുറന്നില്ല. വാതിലില്‍ തട്ടുന്നതിനിടെ ‘ദയവു ചെയ്ത് തുറക്കൂ.. ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല, അകത്തു വന്ന് നിന്റെയൊപ്പം കിടന്നുറങ്ങിയിട്ട് പൊക്കോളാം’ എന്ന് അയാള്‍ പറയുന്നുണ്ടായിരുന്നു,’

‘അടുത്ത ദിവസം മുതല്‍ ഞാന്‍ ഷൂട്ടിങിന് പോയില്ല. ആ സിനിമ ആ സിനിമ വേണ്ടെന്ന് തന്നെ വെച്ചു. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'