പണ്ടേ ഒരു സിനിമ ചെയ്യുന്ന കാര്യം ജൂനിയര്‍ എന്‍ടിആറുമായി ചര്‍ച്ച ചെയ്തിരുന്നു, പക്ഷെ..; നടന് മറുപടിയുമായി വെട്രിമാരന്‍

സംവിധായകന്‍ വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തി തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍ രംഗത്തെത്തിയിരുന്നു. പുതിയ ചിത്രം ‘ദേവര’യുടെ പ്രമോഷനിടെയാണ് ഇക്കാര്യം ജൂനിയര്‍ എന്‍ടിആര്‍ തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെട്രിമാരന്‍ ഇപ്പോള്‍.

ഒരു സിനിമ ചെയ്യുന്ന കാര്യം താനും ജൂനിയര്‍ എന്‍ടിആറുമായി മുമ്പേ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഇപ്പോഴത്തെ തിരക്കുകള്‍ ഒഴിഞ്ഞാല്‍ ഒരുമിച്ചുള്ള സിനിമയെ കുറിച്ച് സംസാരിക്കുമെന്നും വെട്രിമാരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തിരക്കഥ തയാറാണോ എന്ന ചോദ്യത്തിന് ഇല്ലെന്നും സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊരട്ടല ശിവയും എന്‍ടിആറും ‘ജനതാ ഗാരേജി’ന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ദേവര. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രം സെപ്റ്റംബര്‍ 27ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഒപ്പം സ്‌പെഷ്യല്‍ ഷോകളും ദേവരയുടേതായി ഉണ്ടാകും. റിലീസ് ദിവസം അര്‍ദ്ധരാത്രി 12 മണി മുതല്‍ ചിത്രത്തിന്റെ ഷോ ആരംഭിക്കും. ദിവസേന ആറ് ഷോകള്‍ വരെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ്.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം