വിവാഹത്തിന് തലേ ദിവസമാണ് കത്രീനയോട് ആ കാര്യം തുറന്നുപറഞ്ഞത്; വെളിപ്പെടുത്തലുമായി വിക്കി കൗശൽ

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. 2021 ഡിസംബർ 9 നായിരുന്നു നീണ്ടകാലത്തെ പ്രണയത്തിന് ശേഷം രാജസ്ഥാനിൽ വെച്ച് ഇരുവരുടെയും വിവാഹം.

ഇപ്പോഴിതാ വിവാഹത്തിന് തലേദിവസമാണ് താൻ കത്രീനയോട് വിവാഹ അഭ്യർത്ഥന നടത്തിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിക്കി കൗശൽ. വിവാഹത്തിന് മുൻപ് പ്രൊപ്പോസ് ചെയ്തില്ലെങ്കിൽ ജീവിതകാലം മുഴുവൻ അതിനെ പറ്റി കേൾക്കേണ്ടി വരുമെന്ന് പലരും തന്നോട് സൂചിപ്പിച്ചിരുന്നുന്നെന്നും വിക്കി കൗശൽ പറയുന്നു.

“അത് അവസാന നിമിഷമായിരുന്നു. നിങ്ങൾ ഇനിയും വിവാഹാഭ്യർത്ഥന നടത്തിയില്ലെങ്കിൽ, ജീവിതകാലം മുഴുവൻ ഇത് കേൾക്കേണ്ടി വരുമെന്ന് എല്ലാവരും എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതൊരു നിർദ്ദേശമായിരുന്നില്ല, മുന്നറിയിപ്പായിരുന്നു. അങ്ങനെ വിവാഹത്തിന് ഒരു ദിവസം മുമ്പ് കത്രീനയോട് വിവാഹാഭ്യർത്ഥന നടത്തി.

ഞങ്ങൾ അവിടെ എത്തിയ ആദ്യ രാത്രി, ഞാൻ ഒരു സ്പെഷൽ ഡിന്നർ പ്ലാൻ ചെയ്തു. മനോഹരമായ സജ്ജീകരണമായിരുന്നു ഒരുക്കിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ വരുന്നതിനു തൊട്ടുമുൻപായി അവിടെ അതു അവിടെ സംഭവിച്ചു.

പ്രണയം തുടങ്ങിയ ഉടനെ തന്നെ, ഞങ്ങളുടെ ഷെഡ്യൂളുകൾ കാരണം ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇത് 9-5 ജോലിയല്ലല്ലോ. ശനി-ഞായർ അവധിയുമില്ല. അവസാന നിമിഷത്തെ ആ പ്രപ്പോസിലിനു കാരണം, ആ സമയത്ത് കത്രീന ടൈഗർ ഷൂട്ടിങ്ങിലായിരുന്നു. ഞങ്ങൾക്ക് കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞില്ല

ഇപ്പോൾ, ‘നിങ്ങളുടെ ദിവസം എങ്ങനെയാണ്, അതിനു അനുസരിച്ചു വേണം എനിക്കെന്റെ ഡേ പ്ലാൻ ചെയ്യാൻ’ എന്നതുപോലെയാണ് ഞങ്ങൾ ചിന്തിക്കുന്നത്, അതിനാൽ ഞങ്ങൾക്ക് സമയം കണ്ടെത്താനാകും. എനിക്ക് വർക്ക് ഷെഡ്യൂൾ ഉണ്ടായിരിക്കുകയും കത്രീനയ്ക്കും ഷൂട്ട് ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ, പരസ്പരം സമയം ലഭിക്കാത്തത് 10-15 ദിവസം ആവുമ്പോഴേക്കും ഞങ്ങളെ ബാധിച്ചു തുടങ്ങും. ഞങ്ങൾക്ക് കാണാൻ പോലും കഴിയാതെ വരും. അതിനാൽ ഒരുമിച്ച് ഇരുന്നു കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതാണ് പുതിയ കാര്യം” എന്നാണ് കോഫി വിത്ത് കരൺ ജോഹർ എന്ന പരിപാടിയിൽ വിക്കി തുറന്നുപറഞ്ഞത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന