അതിക്രമത്തിന് ഇരയാകേണ്ടി വന്നവളുടെ മാനസികാവസ്ഥയിലൂടെയാണു ക്യാമറ പോകേണ്ടത്, വില്ലന്റെ വികാരമൂര്‍ച്ഛയല്ല കൊടുക്കേണ്ടത് എന്നു തീരുമാനിച്ചിരുന്നു: വിധു വിന്‍സെന്റ്

രജിഷ വിജയനും നിമിഷ സജയനും നായികാ വേഷം അലങ്കരിച്ച് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാന്‍ഹോളിന് ശേഷം താന്‍ ഒരുക്കിയ ഈ ചിത്രത്തില്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. മനോരമയുമായുള്ള അഭിമുഖത്തിലായിരുന്നു സംവിധായികയുടെ വെളിപ്പെടുത്തല്‍.

രണ്ടു പേര്‍ക്കിടയിലുള്ള ടോക്സിക് റിലേഷനും കാമുകനാല്‍ റേപ് ചെയ്യപ്പെടുന്ന പെണ്‍കുട്ടിയെയും കുറിച്ചാണ് എന്റെ സ്റ്റാന്‍ഡ് അപ് എന്ന സിനിമ സംസാരിച്ചത്. ചിത്രത്തില്‍ ഏറ്റവും വെല്ലുവിളിയായി തോന്നിയതു ബലാത്സംഗം ചിത്രീകരിക്കാനായിരുന്നു. അതിക്രമത്തിനിരയാകേണ്ടി വരുന്നവളുടെ മാനസികാവസ്ഥയിലൂടെയാണു ക്യാമറ കടന്നുപോകേണ്ടത്. അവിടെ വില്ലന്റെ വികാരമൂര്‍ച്ഛയല്ല കാണികള്‍ക്കു കൊടുക്കേണ്ടത് എന്നു തീരുമാനിച്ചിരുന്നു.

മാന്‍ഹോള്‍ എന്ന സിനിമ ഞാന്‍ ചെയ്തപ്പോള്‍ പലരും പറഞ്ഞിരുന്നു, അതു വളരെ കൂടുതല്‍ റിയലിസ്റ്റിക് ആയിപ്പോയി എന്ന്. അതുകൊണ്ടു “സോ കോള്‍ഡ് ഒരു സിനിമാ ഏസ്തെറ്റിക്സ്” അതിനുണ്ടായില്ല എന്ന്. അതിനുള്ള മറുപടി ആ സിനിമയില്‍ അത്ര ഏസ്തെറ്റിക്‌സേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നതാണ്. അതിനാല്‍ പ്രേക്ഷകര്‍ക്കാണ് സല്യൂട്ട്. അവര്‍ പറഞ്ഞു.

ലിംഗനീതിയെ അഡ്രസ് ചെയ്യുന്ന കാര്യത്തില്‍ ഒരൊറ്റ ദിവസം കൊണ്ടു സംഭവിച്ച മാറ്റങ്ങളല്ല മലയാള സിനിമയില്‍ വന്നിട്ടുള്ളതെന്നും ദലിത് വിരുദ്ധതയെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചുമൊക്കെ മനസ്സിലാക്കാനും ആ കാഴ്ചയോടെ സിനിമകളെ വിമര്‍ശിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കാണികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അതു കൊണ്ടാണ് ചില സിനിമകള്‍ തലങ്ങും വിലങ്ങും വിമര്‍ശിക്കപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ തിരക്കഥ വായിക്കാന്‍ തന്നപ്പോള്‍ പറഞ്ഞതു പൊളിറ്റിക്കലി കറക്ട് അല്ലാത്ത എന്തെങ്കിലും പ്രസ്താവന അതിലുണ്ടോയെന്നു നോക്കണേയെന്നാണ്്. പ്രേക്ഷകര്‍ പൊളിറ്റിക്കലി അവെയറാണ് എന്ന അറിവ് സ്റ്റീരിയോടൈപ്പുകള്‍ വിട്ടു മാറിച്ചിന്തിക്കാന്‍ സിനിമാ പ്രവര്‍ത്തകരെയും പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വിധു ക

Latest Stories

IND vs BAN: 'ബുംമ്രയെ പോലെയാകാന്‍ കഴിവ് മാത്രം പോരാ'; നിരീക്ഷണവുമായി ബംഗ്ലാദേശ് താരം

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും; എഡിജിപിക്കെതിരായ നടപടി പ്രഖ്യാപിച്ചേക്കും

രണ്ടു ദിവസം പിഎസ്‌സി വെബ്‌സൈറ്റില്‍ പണി; ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും; ഹാള്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം

ടോപ് മാൻ ടോപ് ക്‌നോക്ക് ചേട്ടാ, സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിന് പ്രശംസയുമായി ഇന്ത്യൻ സൂപ്പർതാരം; സംഭവം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമുദായത്തിനും സംഘടനയ്ക്കും നാണക്കേട്; അയോധ്യ മസ്ജിദ് നിര്‍മാണ കമ്മിറ്റിക്ക് നാലുവര്‍ഷം കൊണ്ട് പിരിക്കാനായത് ഒരു കോടിരൂപമാത്രം; സമിതികള്‍ പിരിച്ചുവിട്ട് ഐഐഎഫ്സി

ഇനി അവന്മാരെ കുഞ്ഞന്മാർ എന്നോ ദുർബലർ എന്നോ വിളിക്കരുത്, അങ്ങനെ വിളിക്കുന്നവർക്കാണ് ശരിക്കും കുഴപ്പം; സോഷ്യൽ മീഡിയയിൽ എങ്ങും അഫ്‍ഹാനിസ്ഥാൻ തരംഗം; നാണംകെട്ട് ദക്ഷിണാഫ്രിക്ക

ലെബനന് നേരെ വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; ഹിസ്ബുള്ള ഓപ്പറേഷന്‍ വിഭാഗം തലവന്‍ കൊല്ലപ്പെട്ടു

ലോകത്തിൽ ദൗർബല്യം ഇല്ലാത്തത് ഒരു ബോളർക്ക് മാത്രം, അവനെ ജയിക്കാൻ ഒരുത്തനും പറ്റില്ല; സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ

കെഎസ്ആര്‍ടിസിയുടെ 73 ഡിപ്പോകള്‍ ലാഭത്തില്‍; നഷ്ടത്തില്‍ 20 ഡിപ്പോകള്‍ മാത്രം; കട്ടപ്പുറത്തായ ബസുകള്‍ നിരത്തിലിറക്കി; പുതുചരിത്രം കുറിച്ച് കേരളത്തിന്റെ ആനവണ്ടി

കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍