അയാള്‍ അവിടെ വെച്ച് മരണം പ്രവചിച്ചത് സത്യമായി, അത് ഇന്നും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല: വിധുബാല

സിനിമയില്‍ ഏറ്റവും തിളങ്ങി നിന്ന സമയത്താണ് നടി വിധുബാല ആ രംഗത്ത് നിന്ന് വിടപറയുന്നത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായ നടി അമൃത ടിവിയിലെ കഥയല്ലിത് ജീവിതം എന്ന ഷോയില്‍ അവതാരകയായി. ഇപ്പോഴിതാ ഷോയില്‍ നിന്ന് തനിക്ക് നേരിട്ട ഒരു അപൂര്‍വ്വാനുഭവം പങ്കുവെച്ചിരിക്കുകയാണ് വിധുബാല.

നടിയുടെ വാക്കുകള്‍

വിശ്വസിക്കാനാവാത്ത കഥകളാണ് ഞാന്‍ അവിടെ വെച്ച് കേട്ടിട്ടുള്ളത്. എന്റെ കുടുംബജീവിതത്തിനും കഥയല്ലിത് ജീവിതം ഒരുപാട് ?ഗുണങ്ങള്‍ ചെയ്തു. അറുന്നൂറോളം കേസുകള്‍ ഞാന്‍ ഹാന്‍ഡില്‍ ചെയ്തിട്ടുണ്ട്. എല്ലാ കേസുകളും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

ഒരു സംഭവമുണ്ടായി മരുമകനുമായി തെറ്റിയതിനാല്‍ മകളെ കാണാന്‍ പോകാന്‍ ഭര്‍ത്താവ് ഭാര്യയെ അനുവദിച്ചില്ല.’അത് വകവെക്കാതെ ഭാര്യ പോയി. പക്ഷെ തിരിച്ച് വന്നപ്പോള്‍ വീട്ടില്‍ ഭാര്യയെ ഭര്‍ത്താവ് കയറ്റില്ല. ഇങ്ങനൊരു കേസ് വന്നിരുന്നു.

ആ ഭര്‍ത്താവ് സ്‌കൂളിന്റെ പടി പോലും കണ്ടിട്ടില്ല. പക്ഷെ നല്ല അറിവാണ്. കണക്കുകള്‍ കാല്‍ക്കുലേറ്റര്‍ കൂട്ടും പോലെ നിമിഷ നേരം കൊണ്ട് കൂട്ടും. ഷോയില്‍ വന്നിരുന്ന് സംസാരിക്കുന്നതിനിടയില്‍ അയാള്‍ അയാളുടെ മരണം പ്രവചിച്ചിരുന്നു.’

‘അന്ന് എല്ലാവരും കരുതിയത് ആത്മഹത്യ ചെയ്യാനായിരിക്കും അയാള്‍ അങ്ങനെ പറഞ്ഞത് എന്നായിരുന്നു. പക്ഷെ അതൊന്നും ചെയ്യാതെ അയാള്‍ക്ക് അയാള്‍ പ്രവചിച്ച ദിവസം സ്വഭാവിക മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല’

Latest Stories

ഫണ്ട് ലഭിച്ചിട്ടും റോഡ് നിര്‍മ്മാണത്തിന് തടസമായത് റിസോര്‍ട്ടിന്റെ മതില്‍; ജെസിബി ഉപയോഗിച്ച് മതിലുപൊളിച്ച് എച്ച് സലാം എംഎല്‍എ

മാഗ്നസ് കാൾസൻ്റെ അയോഗ്യത 'ഫ്രീസ്റ്റൈൽ ചെസ് ഗോട്ട് ചലഞ്ചിൽ' ലോക ചാമ്പ്യൻ ഡി ഗുകേഷുമായുള്ള മത്സരത്തെ ബാധിക്കുമോ?

പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

'പരസ്യ കുർബാനയർപ്പണം പാടില്ല, പ്രീസ്റ്റ് ഹോമിലേക്ക് മാറണം'; സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്ക് വിലക്ക്

ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചത് ആ രണ്ട് ആളുകൾ, അവരുടെ ഉപദേശം ഞങ്ങളെ സഹായിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി വാഷിംഗ്‌ടൺ സുന്ദർ

പിസ ഡെലിവെറിയ്ക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞുപോയി; ഗര്‍ഭിണിയെ 14 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് ഡെലിവെറി ഗേള്‍

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്; ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവ്

അഞ്ച് ലക്ഷം ദിവസ വാടക നല്‍കുന്ന കാരവാന്‍ ബച്ചന്‍ സാറിന് വേണ്ടിയുണ്ട്, പക്ഷെ ഉപയോഗിക്കില്ല.. ഞാന്‍ നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്: ശോഭന

'സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല': പെരിയ വിധിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്