'ഇനി മലയാള സിനിമയിലേക്കില്ല, കമല്‍ മറുപടി അര്‍ഹിക്കുന്നുമില്ല, സ്ത്രീ ലൈംഗീകതയെ മോശമാക്കുന്നത് ഇവിടെ തുടര്‍ച്ചയാണ്' വിദ്യാ ബാലന്‍

ആമിയില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്നും അല്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ സെക്ഷ്വാലിറ്റി കടന്നു കൂടിയേനെ എന്നുമുളള സംവിധായകന്‍ കമലിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഈ വിഷയത്തില്‍ വിദ്യാ ബാലന്റെ മറുപടിയാണ് ഏവരും കാത്തിരുന്നത്. ഇപ്പോഴിതാ അതു വന്നിരിക്കുന്നു. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിദ്യ വിവാദങ്ങളെപ്പറ്റി മനസ്സുതുറന്നത്.

കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് വിദ്യ പറഞ്ഞു. ഒരു പ്രതികരണം പോലും ആ കമന്റ് അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ല . സ്ത്രീകളുടെ ലൈംഗികതയെപ്പറ്റിയും ശരീരത്തെ പറ്റിയും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്. ഇതിലധികം ഇതിനെക്കുറിച്ച് സംസാരിക്കാന്‍ എനിയ്ക്കു താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. വിദ്യാ ബാലന്‍ പറഞ്ഞു.

മലയാളത്തിലെയും തമിഴിലെയും നിരവധിചിത്രങ്ങളില്‍ നിന്നൊഴിവാക്കപ്പെട്ട് രാശിയില്ലാത്തവള്‍ എന്നു കിട്ടിയ പേര് മാറി വരുമ്പോഴാണ്‌  കമലിന്റെ ചിത്രത്തില്‍ തനിയ്ക്ക് അവസരം ലഭിച്ച്. താന്‍ ചിത്രം ചെയ്യുകയാണെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിയ്ക്കാന്‍  തയ്യാറാണെന്ന് കമല്‍ അറിയിച്ചിരുന്നായും വിദ്യ പറയുന്നു. അതിനിടയില്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസിലാക്കാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണെന്നും മനസിലായി. അത്രയും ശക്തയായ ഒരാളെ അവതരിപ്പിക്കാന്‍ ധാരാളം തയ്യാറെടുപ്പുകള്‍ ആവശ്യമായുണ്ട്.

എന്നാല്‍ ഇവിടെ തന്റെയും കമലിന്റെയും വീക്ഷണങ്ങള്‍ തെറ്റായി പോയെന്നാണ് നടി പറയുന്നത്. ഞാനുദ്ദേശിച്ചതു പോലെ നടന്നില്ല. ക്രിയേറ്റീവ് ഡിഫറന്‍സ് എന്നു മാത്രം പറഞ്ഞാണ് ആ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്നും വിദ്യ വെളിപ്പെടുത്തി.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍