ഏങ്ങനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്ന് വിദ്യാ ബാലന്‍. ഷാഹിദ് കപൂര്‍ ചിത്രം “കബീര്‍ സിങി”ന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യയുടെ പ്രതികരണം. ഒരു കാര്യവുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോളത്തെ രീതിയാണെന്നും ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാ ചോദിച്ചു.
“ഏങ്ങനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണ്. കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില് നിങ്ങള്‍ അതു കാണണ്ട, ഒരു അഭിനേതാവിന് ആ സിനിമ ഇഷ്ടപ്പെട്ടാല്‍ അയാള്‍ അതു ചെയ്യട്ടെ.ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്. ഒരു കാര്യവുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോളത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും. ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അത്.” വിദ്യ പറഞ്ഞു.
ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിച്ചപ്പോള്‍ പാര്‍വതി അര്‍ജ്ജുന്‍ റെഡ്ഡി പോലുള്ള ചിത്രങ്ങളെ വിമര്‍ശിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പാര്‍വതി പറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് നിരവധി ചര്‍ച്ചകളാണ് നടന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ജി റീമേക്കാണ് കബീര്‍ സിങ്.