ആകെയുള്ളത് 25 സാരികൾ മാത്രം, വൈകാരിക ബന്ധമുള്ളവ മാത്രം സൂക്ഷിച്ചുവെക്കും: വിദ്യ ബാലൻ

കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാർത്തിക് ആര്യൻ തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.

സിനിമയ്ക്ക് പുറത്ത് ഫാഷനിലും ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് വിദ്യ ബാലൻ. ഇപ്പോഴിതാ തനിക്ക് ആകെയുള്ളത് 25 സാരികൾ മാത്രമാണുള്ളത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ ബാലൻ. ഒരു തവണ ധരിച്ച് സാരികൾ പിന്നീട് ധരിക്കാത്തതുകൊണ്ട് തന്നെ അത് ആർക്കെങ്കിലും കൊടുക്കാറാണ് പതിവെന്നും, വൈകാരിക ബന്ധമുള്ളവ മാത്രമേ സൂക്ഷിച്ച് വെക്കാറൊള്ളുവെന്നും വിദ്യ ബാലൻ പറയുന്നു.

“മിനിമലിസ്റ്റിക് സമീപനമാണ് എനിക്കുള്ളത്, ധാരാളം സാധനങ്ങൾ സ്വന്തമാക്കാറില്ല. എപ്പോഴും സാരി ധരിക്കാറുള്ളതിനാൽ എത്ര സാരി ഉണ്ടെന്ന് പലരും ചോദിക്കാറുണ്ട്, എനിക്ക് 25 സാരികളാണുള്ളത്.

ഒരു തവണ ധരിച്ച സാരികൾ ആവർത്തിച്ച് ഉടുക്കാൻ സാധിക്കാറില്ല, അതിനാൽ സാരികൾ ആർക്കെങ്കിലും കൊടുക്കാറാണ് പതിവ്. എന്തെങ്കിലും വൈകാരിക ബന്ധമുള്ള സാരികൾ മാത്രമാണ് സൂക്ഷിച്ചു വയ്ക്കുക.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ