ഞങ്ങള്‍ ലിവിംഗ് ടുഗെദറിലായിരുന്നു, എന്നാല്‍ സെറ്റില്‍ വെച്ച് റൊമാന്‍സ് ചെയ്തിട്ടില്ല.. കുറച്ച് പേര്‍ക്ക് അറിയാമായിരുന്നു: വിഘ്‌നേശ് ശിവന്‍

‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ സിനിമയുടെ സെറ്റില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് വിഘ്‌നേശ് ഇപ്പോള്‍.

”സെറ്റില്‍ ഞങ്ങള്‍ റൊമാന്‍സ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വര്‍ക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്‌സിന് അറിയാമായിരുന്നു. അപ്പോള്‍ പോലും നയന്‍താരയുടെ കാരവാനില്‍ ഞാന്‍ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളില്‍ വെച്ചാണ് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്.”

”റിലേഷന്‍ഷിപ്പിലായ ശേഷവും സെറ്റില്‍ ഞാന്‍ മാം എന്നായിരുന്നു വിളിച്ചത്. ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുതെന്ന് ഉണ്ടായിരുന്നു. നാനും റൗഡി താനില്‍ ഒരു ചുംബിക്കാന്‍ നോക്കുന്നു രംഗമുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യഘട്ടമാണ്. പൊസസീവ്‌നെസ് വരാം.”

”ആ സമയത്ത് ഞാന്‍ പൊസസീവായിരുന്നെങ്കില്‍ അവര്‍ രണ്ട് പേരും തമ്മില്‍ അകലം വന്നേനെ. അവളും ഞാനും പ്രൊഫഷണലാണ്. നയന്‍താരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടു വന്നു. നയന്‍താര വീട്ടില്‍ വന്നു എന്നതില്‍ അവര്‍ വളരെ എക്‌സൈറ്റഡായി. പ്രണയത്തെ കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല.”

”നയന്‍താര വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു. എന്റെ അമ്മ നയന്‍താരയുടെ ഫാനായിരുന്നു. അവളുടെ ബോള്‍ഡ്‌നെസൊക്കെ ഇഷ്ടമായിരുന്നു. പിന്നീട് ഞങ്ങള്‍ ലിവിംഗ് ടുഗെദറിലായി. എന്റെയടുത്ത് നയന്‍ ഒരു താരത്തെപ്പോലെയല്ല പെരുമാറുന്നത്. സാധാരണ വീട്ടമ്മ പോലെയാണ്” എന്നാണ് വിഘ്‌നേശ് ഗലാട്ട എന്ന തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു