'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

നയന്‍താരയുമായുള്ള പ്രണയത്തിന്റെ പേരില്‍ താന്‍ കേള്‍ക്കേണ്ടി വന്ന അവേഹളനങ്ങളെ കുറിച്ച് പറഞ്ഞ് വിഘ്‌നേഷ് ശിവന്‍. നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ലിലാണ് വിഘ്‌നേഷ് ശിവന്‍ സംസാരിച്ചത്. ‘ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി’ എന്നായിരുന്നു ലോകം തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചത്. തനിക്ക് എന്തുകൊണ്ട് നയന്‍താരയെ പ്രണയിച്ചുകൂടാ എന്നാണ് വിഘ്നേഷ് ചോദിക്കുന്നത്.

നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ എനിക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എല്ലാവരും എങ്ങനെയായിരിക്കും കാണുന്നത് എന്നായിരുന്നു ചിന്ത. ഞാന്‍ അന്ന് നയന്‍താരയെ ‘മാഡം’ എന്നാണ് വിളിച്ചിരുന്നത്. ‘മാഡം’ എന്നോട് വന്നു പറഞ്ഞു, ‘വിക്കി ഇവിടെ നിങ്ങളാണ് ഡയറക്ടര്‍. നിങ്ങള്‍ പറയുന്നതാണ് ഞങ്ങള്‍ ചെയ്യേണ്ടത്. ചെയ്യുന്നത് ശരിയായില്ലെങ്കില്‍ പറയണം. എത്ര ടേക്ക് പോകാനും എനിക്ക് മടിയില്ല’ എന്ന്.

മാഡം അങ്ങനെ പറഞ്ഞത് എനിക്ക് വലിയ ആത്മവിശ്വാസം തന്നു. ഷൂട്ട് കഴിഞ്ഞു പോയിട്ട് ഒരിക്കല്‍ കണ്ടപ്പോള്‍ മാഡം പറഞ്ഞു, ‘വിക്കി എനിക്ക് നിങ്ങളുടെ സെറ്റ് മിസ് ചെയ്യുന്നു’. അപ്പോള്‍ ഞാനും പറഞ്ഞു, ‘എനിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ട്’. ഒരു ദിവസം നയന്‍ തന്നെയാണ് എന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞത്. നയന്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് എന്നെ കളിയാക്കുന്നതാണോ എന്നാണ് തോന്നിയത്. പക്ഷേ, പിന്നീട് ഞങ്ങള്‍ ഒരു ദിവസം കുറേനേരം ഫോണില്‍ സംസാരിച്ചു.

അതിന് ശേഷമാണ് ഞങ്ങള്‍ റിലേഷന്‍പ്പില്‍ ആയത്. സെറ്റില്‍ ഉണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും ഞങ്ങള്‍ തമ്മില്‍ അടുപ്പത്തില്‍ ആണെന്ന് അറിയിക്കുന്ന ഒരു സൂചനയും നല്‍കിയിട്ടില്ല. സംവിധായകനോട് ബന്ധമുള്ളതുകൊണ്ട് ഒരിക്കലും നയന്‍ സെറ്റില്‍ താമസിച്ച് വരികയോ ഞങ്ങളുടെ ബന്ധം വര്‍ക്കിനെ ബാധിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ കൂടുതല്‍ ഫോക്കസ് ചെയ്തിരുന്നത് സിനിമയിലാണ്. ആ സമയത്ത് മറ്റെന്തെങ്കിലും ചിന്തിച്ചാല്‍ അത് പടത്തെ ബാധിക്കും എന്ന പേടി ഉണ്ടായിരുന്നു. പടം നിന്നുപോകുമോ എന്ന പേടി പോലും ഉണ്ടായിരുന്നു.

നയനോട് തോന്നിയ സ്‌നേഹം ഒരു പ്രത്യേക ഫീല്‍ ആയിരുന്നു. പേര് പോലെ തന്നെ സുന്ദരിയായ നയന്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇന്നലെ വരെ മാഡം എന്ന് വിളിച്ചിട്ട് പെട്ടെന്ന് നയന്‍ എന്ന് വിളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രണയത്തെപ്പറ്റി ആദ്യം പുറത്തറിഞ്ഞപ്പോള്‍ അതിനെപ്പറ്റി ഒരു പ്രശസ്തമായ മീം ഇറങ്ങി, ‘ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി’ എന്ന് എഴുതി ഞങ്ങളുടെ രണ്ട് പേരുടെയും പടം വച്ച് പ്രചരിപ്പിച്ചു.

സുന്ദരി പ്രണയിച്ച ഭൂതത്തിന്റെ കഥയുള്ളപ്പോള്‍, സിനിമയില്‍ ബസ് കണ്ടക്ടര്‍ ആയിരുന്ന ആള്‍ നായകനായ ചരിത്രമുള്ളപ്പോള്‍ ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്തുകൊണ്ട് നയനെ പ്രണയിക്കാന്‍ പാടില്ല? നയന്‍ വന്നതിന് ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. എന്റെ ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചു. എന്റെ ജീവിതത്തിനു ഒരു അര്‍ഥം വന്നത് തന്നെ നയന്‍ വന്നതിന് ശേഷമാണ് എന്നാണ് വിഘ്‌നേഷ് ശിവന്‍ പറയുന്നത്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും