നയന്‍താരയുമായി പ്രണയത്തിലാകാന്‍ കാരണം ധനുഷ് സാര്‍, അത് പറയാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു..; വെളിപ്പെടുത്തി വിജയ് സേതുപതി

2022 ജൂണ്‍ 9ന് ആയിരുന്നു നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം. ഏറെക്കാലമായി ഒന്നിച്ച കഴിയുന്ന ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിഘാനേശ് ശിവന്റെ സംവിധാനത്തില്‍ എത്തിയ ‘നാനും റൗഡ് താന്‍’ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. തങ്ങളെ പരസ്പരം അടുപ്പിച്ച നടനെ കുറിച്ച് പറയുകയാണ് വിഘ്‌നേശ് ഇപ്പോള്‍.

തങ്ങള്‍ തമ്മില്‍ അടുക്കാനുള്ള കാരണം നടന്‍ ധനുഷ് ആണെന്നാണ് വിഘ്‌നേശ് പറയുന്നത്. ”ധനുഷ് സാറാണ് നയനോട് കഥ പറയാന്‍ പ്രേരിപ്പിച്ചത്. അവള്‍ക്കത് ഇഷ്ടപ്പെട്ടു. അവള്‍ വന്നതോടെയാണ്, ആ സിനിമ ചെയ്യാന്‍ ആദ്യം താല്‍പ്പര്യമില്ലെന്ന് പറഞ്ഞ നടന്‍ വിജയ് സേതുപതിയെയും എനിക്ക് കാസ്റ്റ് ചെയ്യാന്‍ സാധിച്ചത്.”

”തിരക്കഥയെ കുറിച്ച് അദ്ദേഹത്തിന് ആദ്യം ബോധ്യമുണ്ടായിരുന്നില്ല. എന്നാല്‍ നയന്‍ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം സമ്മതിച്ചത്. നയനൊപ്പം ഒരുപാട് സമയം ചിലവഴിക്കാന്‍ ആ സിനിമ എനിക്ക് വഴിയൊരുക്കി. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ പങ്കാളികളായി” എന്നാണ് വിഘ്‌നേഷ് ശിവന്‍ പറയുന്നത്.

2023ല്‍ ആണ് മക്കളായ ഉയിരും ഉലകവും ഇവര്‍ക്ക് പിറക്കുന്നത്. സറോഗസി വഴിയാണ് ഇവര്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചത്. അതേസമയം, ടെസ്റ്റ് എന്ന ചിത്രമാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. എസ്. ശശികാന്ത് ഒരുക്കുന്ന ചിത്രത്തില്‍ മാധവന്‍, മീര ജാസ്മിന്‍ എന്നിവരും വേഷമിടുന്നുണ്ട്.

അതേസമയം, വിഘ്‌നേശ് അജിത്ത് ചിത്രം സംവിധാനം ചെയ്യാനിരുന്നെങ്കിലും സംവിധായകനെ മാറ്റി മഗിഴ് തിരുമേനിയെ ആക്കിയിരുന്നു. ‘എല്‍ഐസി’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും യഥാര്‍ത്ഥ എല്‍ഐസി കമ്പനി രംഗത്തെത്തിയതോടെ സിനിമയെ കുറിച്ച് യാതൊരു വിവരങ്ങളുമില്ല.

Read more