'ഹൃദയം എന്നൊന്നുണ്ടെങ്കില്‍ ഇതു ചെയ്യരുത്' , തമിഴ്‌റോക്കേഴ്‌സിനോട് അപേക്ഷയുമായി വിഘ്‌നേഷ് ശിവന്‍

തമിഴ് സിനിമാമേഖലയൊന്നായി പരിശ്രമിച്ചിട്ടും സിനിമകളുടെ വ്യാജപ്പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ്, തമിഴ് ഗണ്‍ തുടങ്ങിയ വെബ്‌സൈറ്റുകളെ പൂട്ടാന്‍ സാധിച്ചില്ല. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണി വിലവെയ്ക്കാതെ വീണ്ടും സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ച് സിനിമാമേഖലയെ ഒന്നാകെ വെല്ലുവിളിയ്ക്കുകയാണ് തമിഴ് റോക്കേഴ്‌സ്. ഈ സാഹചര്യത്തില്‍ ഭീഷണിയുടെ സ്വരം മാറ്റിവച്ച് തമിഴ് റോക്കേഴ്‌സിനോട് അപേക്ഷയുമായി വന്നിരിയ്ക്കുകയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.

പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തുന്ന സിനിമകള്‍ ദയവായി പ്രചരിപ്പിക്കരുതെന്നാണ് ട്വിറ്ററിലൂടെ വിഘ്‌നേഷ് അപേക്ഷിച്ചത്. വിഘ്‌നേഷിന്‍റെ സംവിധാനത്തില്‍ സൂര്യ നായകനായെത്തിയ താനാ സേര്‍ന്ത കൂട്ടം കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ പശ്ചാത്തലത്തിലാണ് ഈ ട്വീറ്റ്.

വിഘ്‌നേഷിന്റെ വാക്കുകള്‍- തമിഴ് റോക്കേഴ്‌സ് ടീം, നിങ്ങള്‍ക്ക് ഹൃദയം എന്നൊന്നുണ്ടെങ്കില്‍ ദയവു ചെയ്ത് ഇതു ചെയ്യരുത്. ഞങ്ങള്‍ ഈയൊരു ദിവസത്തിനു വേണ്ടി വളരെയേറെ കഷ്ടപ്പെട്ടു. നികുതി പ്രശ്‌നങ്ങളുടെയും വ്യവസായ പ്രശ്‌നങ്ങളുടെയും നടുവിലാണ് സിനിമകള്‍ ഇറങ്ങുന്നത്. അതിനാല്‍ ദയവായി ഇതു ചെയ്യരുതേ..

തന്റെ സിനിമയ്ക്കു പുറമേ വിക്രം നായകവേഷത്തിലെത്തിയ സ്‌കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവാലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയാണ് വിഘ്‌നേഷിന്റെ അപേക്ഷ. എന്നാല്‍ ഈക്കാര്യത്തില്‍ തമിഴ് റോക്കേഴ്സിന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. മുന്‍പ് ഇത്തരത്തില്‍ അപേക്ഷയുമായെത്തിയ ചെന്നൈ ടു സിംഗപ്പൂര്‍ എന്ന സിനിമയുടെ സംവിധായകന്‍ അബ്ബാസ് അക്ബറിനോട് വളരെ അനുഭാവപൂര്‍ണ്ണമായാണ് അവര്‍ പെരുമാറിയത്. അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഡൗണ്‍ലോഡ് ലിങ്കുകളെല്ലാം വെബ്‌സൈറ്റില്‍ നിന്ന് തമിഴ്‌റോക്കേഴ്‌സ് നീക്കം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്