ആ ഡയലോഗുകള്‍ വിവാദമാകുമെന്ന് നേരത്തെ അറിയാമായിരുന്നു- വെളിപ്പെടുത്തലുമായി വിജയ്

മെര്‍സല്‍ വിവാദമുണ്ടാക്കുമെന്ന് തനിയ്ക്ക് നേരത്തേ തന്നെ അറിയാമായിരുന്നെന്ന് നടന്‍ വിജയ്. ആനന്ദ വികടന്‍ അവാര്‍ഡ് ദാനചടങ്ങില്‍ വച്ചാണ് വിജയ് മനസു തുറന്നത്. ആ പ്രശ്‌നങ്ങളിലെല്ലാം എനിയ്‌ക്കൊപ്പം നിന്നതിന് ഏവരോടും എന്റെ നന്ദി അറിയിക്കുന്നു. എന്നാല്‍ മെര്‍സലിലെ ഡയലോഗുകള്‍ വിവാദമാകുമെന്ന് നമുക്ക് മുന്‍പ് തന്നെ അറിയാമായിരുന്നു. എന്നാല്‍ നമ്മളെല്ലാവരും അതിനൊപ്പം നിന്നു ജനങ്ങളുടെ നന്മയ്ക്കു വേണ്ടി. വിജയ് പറയുന്നു.

ചടങ്ങില്‍ വിജയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത് . അവാര്‍ഡ് ദാന ചടങ്ങിന്റെ അവതാരകര്‍ താരത്തെ ജോസഫ് വിജയ് എന്ന് അഭിസംബോധന ചെയ്തു. മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മുതിര്‍ന്ന ബിജെപി നേതാവ് വിജയുടെ വോട്ടേഴ്‌സ് കാര്‍ഡിന്റെ കോപ്പി പങ്കുവച്ച് അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പേര് ജോസഫ് വിജയ് എന്നാണെന്നും ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതായിരുന്നു. മെര്‍സലിന് മികച്ച സിനിമയ്ക്കും, നടനും, സംഗീത സംവിധായകനുമുള്ള വികടന്‍ അവാര്‍ഡ് ലഭിച്ചു.

ധാരാളം എതിര്‍പ്പുകള്‍ മെര്‍സലിനെതിരെ വിവിധ കോണുകളില്‍ നിന്നുണ്ടായെങ്കിലും മെര്‍സല്‍ വിവാദം രാജ്യമൊട്ടാകെ ഏറ്റെടുക്കുകയും സിനിമാപ്രവര്‍ത്തകര്‍ സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ടാമതൊരു സെന്‍സറിംഗ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.്

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു