കാലില്‍ വീണിട്ടാണെങ്കിലും പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണം, അതല്ലെങ്കില്‍ സ്വന്തം വഴിയ്ക്ക് പോവുകയെന്ന് വിജയ് ആന്റണി; കുടുംബവഴക്കെന്ന് ആരാധകര്‍

നടനും ഗായകനുമായ വിജയ് ആന്റണി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വിജയ് പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാക്കുകയാണ് ആരാധകര്‍. കുടുംബത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ സ്വന്തം വഴിയ്ക്ക് പോവുക. പരമാവധി മറ്റൊരാളുടെ കാലില്‍ വീണിട്ടാണെങ്കിലും പരസ്പരം പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണം.

പക്ഷേ മൂന്നാമതൊരാളെ നിങ്ങളുടെ ജീവിതത്തിലേക്ക് കടത്തരുത്. ആദ്യമവര്‍ നമ്മളെ സന്തോഷിപ്പിക്കുകയും പിന്നീട് എല്ലാം അവസാനിപ്പിക്കുകയും ചെയ്തേക്കും’, എന്നാണ് വിജയ് ആന്റണി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

താരത്തിന്റെ വാക്കുകളില്‍ സൂചിപ്പിക്കുന്നത് കുടുംബത്തില്‍ കാര്യമായ എന്തോ പ്രശ്നം നടന്നതായിട്ടാണ് എന്ന് ചിലര്‍ പറയുന്നു. തമിഴ് സിനിമ നിര്‍മാതാവ് കൂടിയായ ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭര്യ.

നവീന്‍ സംവിധാനം ചെയ്യുന്ന, അക്ഷര ഹാസനും വിജയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഗ്‌നി സിരഗുകള്‍ എന്ന ആക്ഷന്‍ ത്രില്ലര്‍, ബാലാജി കുമാറിന്റെ കോലൈ, അമുതന്റെ രത്തം, പിച്ചക്കാരന്‍ 2 എന്നിങ്ങനെ ഒരു കൂട്ടം സിനിമകളാണ് വിജയ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്.

Latest Stories

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി

എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

IPL 2025: ഞാൻ ഉള്ളപ്പോൾ നീയൊക്കെ 300 അടിക്കുമെന്ന് തോന്നുന്നുണ്ടോ; മിച്ചൽ സ്റ്റാർക്കിന്റെ സംഹാരതാണ്ഡവം

IPL 2025: ഇവന്മാരെ വെച്ചാണോ 300 അടിക്കാൻ പോണേ; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് സൺ റൈസേഴ്‌സ് ഹൈദരാബാദ്

സാഹചര്യമാണ് പലരെയും 'ഗോവര്‍ദ്ധന്‍' ആക്കി മാറ്റുന്നത്.. മുഖ്യനും പ്രതിപക്ഷവും തോളോട് തോള്‍, എങ്കിലും പേടിയാണ്; ഇത് ഖുറേഷിയുടെ യുദ്ധതന്ത്രങ്ങള്‍!