കഴിഞ്ഞ 32 വർഷത്തിനിടെ എന്നെ ഒരു നടനായി മാത്രം കാണാതെ നിങ്ങളുടെ വീട്ടിലെ മകനെ പോലെ എന്നെ കണ്ടു..: വിജയ്

തിരുവനന്തപുരത്തെ ഇളക്കിമറിച്ച് തെന്നിന്ത്യൻ സൂപ്പർ താരം വിജയ്. ‘ദി ഗോട്ട്’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയതായിരുന്നു താരം.

ആയിരക്കണക്കിന് ആരാധകരാണ് വിജയ്‌യെ കാണാനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. “എന്റെ അനിയത്തിമാർ, അനിയൻമാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ… എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’ എന്ന് കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ വിജയ് വീഡിയോ പങ്കുവെച്ചത്.

“തമിഴ്നാടും കേരളവും എന്റെ രണ്ട് കണ്ണുകൾ പോലെ. ഈ ജന്മം അല്ല, ഇനി എത്ര ജന്മം എടുത്താലും ഞാൻ നിങ്ങളുടെ വിജയ് ആണ് നിങ്ങളുടെ ദളപതിയാണ്. കഴിഞ്ഞ 32 വർഷത്തിനിടെ എന്നെ ഒരു നടനായി മാത്രം കാണാതെ നിങ്ങളുടെ വീട്ടിലെ മകനെ പോലെ എന്നെ കണ്ടു. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.” എന്നാണ് ആരാധകരെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞ വാക്കുകൾ. പങ്കുവെച്ച് നിമിഷങ്ങൾക്കകം 12 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

View this post on Instagram

A post shared by Vijay (@actorvijay)

പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചതും വാർത്തകളിലിടം നേടിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ