ജയന്റെ മരണശേഷം നടന്റെ അനുജനെ നായകനാക്കി അച്ഛന്‍ സിനിമ എടുക്കാനിറങ്ങി, അതില്‍ ഞാനും അഭിനയിച്ചു, എന്നാല്‍ സംഭവിച്ചത്..: വിജയ് ബാബു

നടന്‍ ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി തന്റെ പിതാവ് സിനിമ എടുത്ത ഓര്‍മ്മകള്‍ പങ്കുവച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ജയനും വിജയ് ബാബുവിന്റെ അച്ഛന്‍ സുഭാഷ് ചന്ദ്രബാബുവും ഒന്നിച്ചു പഠിച്ചവരാണ്. ജയന്റെ മരണം വലിയ ഷോക്ക് ആയിരുന്നുവെന്നാണ് വിജയ് ബാബു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കൂട്ടുകാരന്റെ ഓര്‍മയ്ക്കും വീട്ടുകാരെ സഹായിക്കാനുമായി സൂര്യന്‍ എന്ന പേരില്‍ ഒരു സിനിമ നിര്‍മിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു. ജയന്റെ അനുജന്‍ അജയനെ അഭിനയിപ്പിക്കാന്‍ കൂടിയായിരുന്നു ആ സിനിമ. സുകുമാരനും സോമനും ജലജയും പൂര്‍ണിമ ജയറാമും ഉള്‍പ്പെടുന്ന വലിയൊരു താരനിര അഭിനയിച്ചു.

അന്നാണ് ആദ്യമായി ക്യാമറ കാണുന്നത്. അച്ഛന് ചില സിനിമാ ബന്ധങ്ങളുണ്ടായിരുന്നു. അന്ന് തങ്ങള്‍ക്ക് മൂകാംബിക എന്ന പേരില്‍ ഒരു ലോഡ്ജുണ്ട്. കൊല്ലത്ത് എത്തുമ്പോള്‍ മിക്ക സിനിമാക്കാരും താമസിച്ചിരുന്നത് അവിടെയാണ്. ആ സിനിമയില്‍ സുകുമാരന്‍ ചേട്ടന്റെ കുട്ടിക്കാലം താനാണ് അഭിനയിച്ചത്.

ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്നു ഫോട്ടോ എടുത്തു. ആ ദിവസങ്ങള്‍ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. ഷൂട്ട് കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും തനിക്ക് ആ ദിവസങ്ങളില്‍ നിന്നിറങ്ങിപ്പോരാന്‍ പറ്റിയില്ല. ഫോട്ടോകളെല്ലാം എടുത്തു നോക്കും. സിനിമയെക്കുറിച്ച് അഭിപ്രായമെഴുതി.

വീട്ടിലേക്കു വരുന്ന നൂറുകണക്കിന് കത്തുകള്‍ പൊട്ടിച്ചു വായിക്കും. അഭിനയമോഹവുമായി ഒരുപാടു പേര്‍ അയച്ച ഫോട്ടോകള്‍ എടുത്തു വയ്ക്കും. ഇതൊക്കെ ഹോബിയായി. സിനിമയോടുള്ള ആരാധനയായി. എന്നാല്‍ വലിയ മുതല്‍മുടക്കില്‍ ചെയ്ത ആ സിനിമ അച്ഛന് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഒറ്റ സിനിമയേ അച്ഛന്‍ നിര്‍മിച്ചിട്ടുള്ളൂവെന്നും വിജയ് ബാബു വ്യക്തമാക്കി.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം