നാല് വര്‍ഷം മുമ്പ് ഞാന്‍ കേട്ട കഥയാണ് 'മാളികപ്പുറം', ഇതില്‍ ഉണ്ണി മുകുന്ദന്‍ വിളയാട്ടമാണ്: വിജയ് ബാബു

‘മാളികപ്പുറം’ സിനിമയെയും ടീമിനെയും അഭിനന്ദിച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. അയ്യപ്പന്‍ ആയി ഉണ്ണി മുകുന്ദന്റെ വിളയാട്ടമാണ്. സൈജു കുറുപ്പിന്റെ അച്ചായി എന്ന കഥാപാത്രം നമ്മളെ വേട്ടയാടും. ദേവനന്ദയും ശ്രീപഥും മുഖത്ത് പുഞ്ചിരി വരുത്തി. സിനിമ ഹൃദയത്തെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

വിജയ് ബാബുവിന്റെ കുറിപ്പ്:

തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സിനിമകള്‍ മിസ് ചെയ്യാന്‍ ഞാന്‍ സാധാരണ ഇഷ്ടപ്പെടാറില്ല. ഒന്നിലധികം കാരണങ്ങളാല്‍ ‘മാളികപ്പുറം’ കാണാന്‍ കാത്തിരിക്കുകയായിരുന്നു. ആദ്യ കാരണം ഞാന്‍ ഒരു ശക്തനായ അയ്യപ്പ ഭക്തനാണ്. രണ്ടാമതായി ഇത് 4 വര്‍ഷം മുമ്പ് ഞാന്‍ കേട്ട ഒരു കഥയാണ്, ഒടുവില്‍ അത് സ്‌ക്രീനില്‍ എങ്ങനെ എത്തിച്ചു എന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചു.

സിനിമ ഒന്നിലധികം തവണ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു എന്ന് പറയണം. സൂപ്പര്‍ കൊമേഴ്സ്യല്‍ സിനിമ ആക്കുന്നതിന് വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയത്തെ മികച്ച രീതിയില്‍ അണിയിച്ചൊരുക്കി 2023-ലെ ആദ്യത്തെ വാണിജ്യ ഹിറ്റ് സമ്മാനിച്ച സംവിധായകന്‍ വിഷ്ണു ശശി ശങ്കറിന് അഭിനന്ദനങ്ങള്‍. അഭിലാഷ് പിള്ള, മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ യുവ എഴുത്തുകാരില്‍ ഒരാളായി മാറുകയാണ്.

ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന് അതിന്റെ ബിജിഎം ആണ്, കൂടാതെ രഞ്ജിന്‍ രാജ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു എന്നതാണ്. വിഷ്ണു നാരായണന്റെ ക്യാമറ മികച്ചതാണ് (ആടു 1 & 2 ഞങ്ങള്‍ക്കൊപ്പവും ഉണ്ടായി). എഡിറ്റിംഗ് വിഭാഗത്തില്‍ ഷമീര്‍ മുഹമ്മദ് പതിവു പോലെ തന്റെ ജോലി ഭംഗിയായി ചെയ്തു. ദേവനന്ദ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. ആ നിഷ്‌കളങ്കമായ പുഞ്ചിരി നല്‍കുമ്പോള്‍ ഒരാള്‍ക്ക് അവളില്‍ നിന്ന് കണ്ണുകള്‍ എടുക്കാന്‍ കഴിയില്ല.

സൈജു കുറുപ്പും ഉണ്ണി മുകുന്ദനുമായുള്ള അവളുടെ കെമിസ്ട്രി കാണാന്‍ ഒരു രസമായിരുന്നു. ശ്രീപദ് അവളെ പിന്തുണച്ച് ഞങ്ങളുടെ മുഖത്ത് പുഞ്ചിരി വരുത്തി. ചിരിപ്പിക്കാന്‍ മാത്രമല്ല കരയിക്കാനും കഴിയുമെന്ന് അച്ചായി ആയി എത്തിയ സൈജു കുറുപ്പ് തെളിയിച്ചു. തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ അച്ചായി നമ്മളെ വേട്ടയാടും. പൊളിച്ചു ബ്രോ… ഉണ്ണി മുകുന്ദന്‍ …. അദ്ദേഹത്തിന്റെ ഊര്‍ജത്തെയും സ്‌ക്രീന്‍ സാന്നിധ്യത്തെയും കുറിച്ച് പറയാന്‍ വാക്കുകളില്ല.

‘അയ്യപ്പന്‍’ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട നിമിഷം മുതല്‍ അവസാനം വരെ അത് ഔട്ട് ആന്റ് ഔട്ട് ആയിരുന്നു ഉണ്ണി മുകുന്ദന്‍ വിളയാട്ടം. അത്രയും സുന്ദരനായ ഒരു മനുഷ്യനാണ് അവന്‍…. അഭിനയത്തേക്കാള്‍ കഥാപാത്രത്തില്‍ ജീവിക്കുകയായിരുന്നു. തന്റെ തിരക്കഥാ തിരഞ്ഞെടുപ്പിലൂടെ മോളിവുഡിലെ ആശ്രയിക്കാവുന്ന താരങ്ങളില്‍ ഒരാളായി മാറാന്‍ ഉണ്ണി വളരെ അടുത്താണ്. ഉജ്ജ്വലമായ പോരാട്ടങ്ങളും നൃത്തവും….

പിഷാരടി, മനോജ് കെ ജയന്‍, അഭിലാഷ് പിള്ള, രഞ്ജി പണിക്കര്‍, ടിജി രവി, ശ്രീജിത്ത് രവി തുടങ്ങി എല്ലാ സപ്പോര്‍റ്റിങ് താരങ്ങളും തങ്ങളുടെ ജോലി പൂര്‍ണ്ണതയോടെ ചെയ്തിട്ടുണ്ട്. കാവ്യ സിനിമകള്‍ക്കൊപ്പം ഈ മനോഹരമായ ചിത്രവും ഒരുക്കിയതിന് നല്ല സുഹൃത്ത് ആന്റോ ജോസഫിന് അഭിനന്ദനം. 2023ലെ ആദ്യ ഹിറ്റ് നിങ്ങള്‍ അര്‍ഹിക്കുന്നു. സ്വാമി ശരണം…

Latest Stories

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാൻ ആകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍