'ചോദിക്കാതെ എന്റെ പേര് എടുത്തു... ഫോട്ടോ എടുത്തു.. ഗസ്റ്റ് അപ്പിയറന്‍സ് എടുത്തു, ഇനി എപ്പോ പടം എടുക്കും?' രഞ്ജിത്ത് ശങ്കറിനോട് വിജയ് ബാബു

ജയസൂര്യയെ നാകനാക്കി ഒരുക്കിയ ‘സണ്ണി’യില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചിത്രം ചോദിക്കാതെ ഉപയോഗിച്ചതിനെ കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. വിജയ് ബാബുവിന് നന്ദി പറഞ്ഞു കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്. ഇതിന് രസകരമായ കമന്റുമായി താരവും രംഗത്തെത്തിയിട്ടുണ്ട്.

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ്:

വിജയ് ബാബുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സു സു സുധിയില്‍ ആ പേരില്‍ ഒരു കഥാപാത്രം തന്നെ ഉണ്ടായത്. അതിനും മുന്നേ ഡ്രീംസ് ആന്‍ഡ് ബിയോണ്ട് മോളി ആന്റിയുമായി ലോഞ്ച് ചെയ്യാന്‍ ഞങ്ങളുടെ കൂടെ നിന്നതും വിജയ് തന്നെ. പിന്നീട് വിജയ് നിര്‍മ്മാതാവായി, നടനായി, എന്നെ പോലും നടനാക്കാന്‍ ശ്രമിച്ചു.

ആട് 2 ഇല്‍ പക്ഷേ ജയസൂര്യയുടെ ബുദ്ധിപരമായ ഇടപെടല്‍ കാരണം അത് സംഭവിച്ചില്ല. സണ്ണി ഷൂട്ട് ചെയ്യുമ്പോള്‍ ചോദിക്കാതെ തന്നെ അഡ്വ പോളിന് വിജയുടെ ഫോട്ടോ ആണ് വെച്ചത്. ആ സ്വാതന്ത്ര്യം ആണ് വിജയുമായുള്ള സൗഹൃദം. താങ്ക്യൂ മുതലാളി വിജയ് ബാബു.

വിജയ് ബാബുവിന്റെ കമന്റ്:

ചോദിക്കാതെ എന്റെ പേര് എടുത്തു… എന്റെ ഫോട്ടോ എടുത്തു.. ശബ്ദം എടുത്തു… ഗസ്റ്റ് അപ്പിയറന്‍സ് എടുത്തു. ഇതൊക്കെ എടുത്തത് ഞാന്‍ സഹോദരനായി കാണുന്ന രഞ്ജിത്ത് ശങ്കര്‍ ആണെന്ന് ഉള്ളതു കൊണ്ട് സന്തോഷം മാത്രം. എന്നെ വെച്ച് എപ്പോ പടം എടുക്കും എന്നു കൂടി പറ…

”എന്നെ നായകന്‍ ആക്കിയുള്ള ഫ്രൈഡേ പടം കഴിഞ്ഞ് മുതലാളി ബാക്കി ഉണ്ടെങ്കില്‍” എന്ന രസകരമായ മറുപടിയാണ് രഞ്ജിത്ത് ശങ്കര്‍ വിജയ് ബാബുവിന് നല്‍കിയിരിക്കുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം