'കോട്ടയം കുഞ്ഞച്ചന്റെ' റൈറ്റ്‌സ് വാങ്ങിയത് പോലും അതിന് വേണ്ടിയാണ്, പല സ്റ്റെപ്പുകളും എടുത്തിരുന്നു: വിജയ് ബാബു

മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്തത് കൊണ്ട് മമ്മൂട്ടിയെ വച്ചും സിനിമ ചെയ്യാമെന്നു കരുതിയിട്ടില്ലെന്ന് വിജയ് ബാബു. എന്നാല്‍ തനിക്ക് മമ്മൂടിയെ വച്ച് സിനിമ എടുക്കാനുള്ള താല്‍പര്യത്തെ കുറിച്ചാണ് വിജയ് ബാബു തുറന്നു പറഞ്ഞിരിക്കുന്നത്.

”മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്തതു കൊണ്ട് മമ്മൂട്ടിയെ വച്ചും സിനിമ ചെയ്യാമെന്നു കരുതിയിട്ടില്ല. ഞാന്‍ ഏറെ ആരാധിക്കുന്ന മമ്മൂക്കയെ വച്ച് സിനിമ ചെയ്യാന്‍ ആദ്യം മുതലേ ആഗ്രഹിക്കുന്നതാണ്. അതിനു വേണ്ടി പല സ്റ്റെപ്പുകള്‍ എടുക്കുകയും ചെയ്തു.”

”കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്‌സ് വാങ്ങിയതു പോലും മമ്മൂക്കയെ വച്ച് സിനിമ ചെയ്യാന്‍ വേണ്ടിയാണ്” എന്നാണ് വിജയ് ബാബു മനോരമ ഓൺലൈനിനോട് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ലൈംഗിക പീഡന വിവാദങ്ങള്‍ക്ക് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് വിജയ് ബാബു.

Read more

‘എങ്കിലും ചന്ദ്രികേ’ എന്ന സിനിമ നിര്‍മ്മിച്ചു കൊണ്ടാണ് നടന്റെ തിരിച്ചു വരവ്. വിജയ് ബാബുവിന്റ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പത്തൊമ്പതാമത് സിനിമയാണ് എങ്കിലും ചന്ദ്രികേ. ‘തീര്‍പ്പ്’ ആയിരുന്നു വിജയ് ബാബുവിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.