ഷാനവാസ് മരിച്ചിട്ടില്ല, ഹൃദയമിടിപ്പുണ്ട്; സംവിധായകന്റെ 'മരണ' വാര്‍ത്തയ്‌ക്കെതിരെ വിജയ് ബാബു

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു എന്ന വാര്‍ത്തകള്‍ക്കെതിരെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. “”ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്, ഹൃദയമിടിപ്പുണ്ട്. അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കൂ”” എന്നാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നരണിപ്പുഴ ഷാനവാസിനെ കോയമ്പത്തൂരിലെ കെജി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷാനാവാസിന്റെ മരണവാര്‍ത്ത എത്തിയിരുന്നു.

മിനിറ്റുകള്‍ക്കകം തന്നെ ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടൊണ് സംവിധായകന്‍ അന്തരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. അതേസമയം, സംവിധായകന്‍ അപകടനില തരണം ചെയ്തിട്ടില്ല. പുതിയ സിനിമയ്ക്കായി തിരക്കഥ ഒരുക്കാനായി അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് പോയതായിരുന്നു ഷാനവാസ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ബ്ലീഡിംഗ് ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് ഷിബു ജി. സുശീലനെ വിളിച്ചിരുന്നതായും സിനിമയുടെ കഥ അവസാനഭാഗം എഴുതിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

Latest Stories

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്