അതിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ല; വിജയ് ദേവരകൊണ്ട

അർജുൻ റെഡ്ഡിയിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് വിജയ് ദേവരകൊണ്ട. സിനിമയ്ക്കെതിരെ ഉയർന്ന് വന്ന വിമർശനത്തിന് പിന്നാലെയാണ് വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന ഷോയിലായിരുന്നു ഇക്കാര്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്. ഒരു കഥാപാത്രവുമായി താദാത്മ്യപ്പെടാനായില്ലെങ്കിൽ അത് അവതരിപ്പിക്കാൻ തനിക്ക് സാധിക്കില്ല.

അതുകൊണ്ട് അർജുൻ റെഡ്ഡിയെ താൻ പിന്തുണക്കും. അത് ഒരു ആക്റ്ററിന്റെ കാഴ്പ്പാടാണ്. ആ കഥാപാത്രത്തെ ജഡ്ജ് ചെയ്യാൻ നിന്നാൽ അത് എനിക്ക് അവതരിപ്പിക്കാൻ പറ്റില്ല. അതിൽ സ്ത്രീവിരുദ്ധമായത് ഒന്നും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേരുടെ വളരെ യുണീക്കായിട്ടുള്ള റിലേഷൻഷിപ്പാണ് അതെന്നാണ് തനിക്ക് തോന്നിയത്. അങ്ങനെയായിരുന്നു അവരുടെ റിലേഷൻഷിപ്പ്, അവർക്ക് അത് സ്‌നേഹമായിരുന്നു. അത് ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല.

എന്നാൽ ടോക്‌സിക് റിലേഷനിലൂടെ കടന്നു പോയവരെ ആ സിനിമ വേദനിപ്പിച്ചുവെന്നും വിജയ് പറഞ്ഞു. എന്നാൽ വിജയ്‌ക്കൊപ്പം ചാറ്റ് ഷോയ്‌ക്കെത്തിയ അനന്യ പാണ്ഡേ ചിത്രത്തെ വിമർശിക്കുകയാണുണ്ടായത്. ‘സിനിമയിലെ പാട്ടുകൾ തനിക്ക് ഇഷ്ടമാണെന്നും. എന്നാൽ തനിക്ക് സ്വീകാര്യമായ ഒരു റിലേഷൻഷിപ്പ് അല്ല അത്. അങ്ങനെയൊന്നിൽ താൻ ഓക്കെ ആയിരിക്കില്ല. അത് പേടിപ്പെടുത്തുന്നതാണെന്നാണ് അവർ പറഞ്ഞത്.

സിനിമയിൽ കാണുമ്പോൾ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയാവുന്നതിൽ കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരുണ്ട്. കാരണം സിനിമ സ്വാധീനമുള്ള മാധ്യമമാണെന്നും,’ അനന്യ പറഞ്ഞു. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാക്കി പൂരി ജഗനാഥ് സംവിധാനം ചെയ്യുന്ന ലൈഗർ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ