ജനപ്രീതി നേടുമ്പോഴുണ്ടാകുന്ന കുഴപ്പം; വിജയ് ദേവരക്കൊണ്ടയെ ഇ.ഡി ചോദ്യം ചെയ്തത് 12 മണിക്കൂറോളം

സാമ്പത്തിക ഇടപാട് കേസില്‍ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തത് ് 12 മണിക്കൂറോളം. 125 കോടി മുടക്കി നിര്‍മ്മിച്ച ‘ലൈഗര്‍’ പരാജയപ്പെട്ടിരുന്നു.

സിനിമ ദുബായ് കേന്ദ്രീകരിച്ചടക്കം ചില പണമിടപാടുകള്‍ ഇതിന് പിന്നിലുണ്ടായിരുന്നു. ഇതിലടക്കം ചോദ്യം ചെയ്യാനാണ് ഹൈദരാബാദിലെ ഇഡി ഓഫീസിലേക്ക് നടനെ വിളിച്ചുവരുത്തിയത്. രാവിലെ 8.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രിയാണ് അവസാനിച്ചത്.

‘ഇത് എനിക്ക് പുതിയ അനുഭവമാണ്, ജീവിതമാണ്. ജനപ്രീതി നേടുമ്പോള്‍ ഇങ്ങനെ ചില കുഴപ്പങ്ങളും പാര്‍ശ്വഫലങ്ങളുമുണ്ടാകും. എന്നെ വിളിപ്പിച്ചപ്പോള്‍ ഞാന്‍ വന്ന് എന്റെ ഡ്യൂട്ടി ചെയ്തു. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. ഇനി എന്നെ അവര്‍ വിളിക്കില്ല.’ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന് വിജയ് പറഞ്ഞു.

ലൈഗര്‍ തെലുങ്കിന് പുറമേ ഹിന്ദിയിലടക്കം വിവിധ ഭാഷകളില്‍ നിര്‍മ്മിച്ചിരുന്നു. അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണടക്കം ചിത്രത്തില്‍ വേഷമിട്ടിരുന്നു. മുന്‍പ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ചാര്‍മ്മി കൗറിനെയും പുരി ജഗന്നാഥിനെയും നവംബര്‍ 17ന് ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതും 12 മണിക്കൂറോളം നീണ്ടു.

സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെയാണ് സിനിമയുടെ ഫണ്ടിംഗ് നടത്തിയതെന്ന് തെലങ്കാന കോണ്‍ഗ്രസ് നേതാവ് ബക്ക ജഡ്‌സണ്‍ നല്‍കിയ പരാതിയിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍