എട്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഞാന്‍ പഴയതുപോലെ; പരിക്ക് ഭേദമായെന്ന് വിജയ് ദേവരകൊണ്ട

വിജയ് ദേവരക്കൊണ്ട നായകനായെത്തി പുരി ജഗന്നാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൈഗര്‍. വന്‍ ഹൈപ്പോടെയെത്തിയ ഈ ചിത്രം തീയേറ്ററില്‍ പരാജയമായിത്തീര്‍ന്നു. സിനിമയ്ക്കായി കഠിനമായ കായിക പരിശീലനമാണ് വിജയ് നടത്തിയത്. അതിനിടയില്‍ അദ്ദേഹത്തിന്റെ തോളിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ പരുക്ക് ഭേദമായതിനേക്കുറിച്ച് പറയുകയാണ് വിജയ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ പരുക്ക് ഭേദമായിരിക്കുകയാണെന്ന് പറയുകയാണ് വിജയ്. എട്ട് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് എന്നാണ് തന്റെ കൈപ്പത്തിയുടെ ചിത്രം പങ്കുവച്ച് വിജയ് കുറിച്ചിരിക്കുന്നത്.

്‌ലൈഗറിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ താരത്തിന്റെ തോളിന് പരുക്കേറ്റിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടത്തിയ പരിശീലനവും മറ്റും താരത്തിന്റെ നില കൂടുതല്‍ വഷളാക്കി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പരാജയത്തില്‍ മൗനം വെടിഞ്ഞ് വിജയ് രംഗത്തെത്തിയിരുന്നു.

പരാജയം കഴിയുന്നത്ര നല്ല രീതിയില്‍ കൈകാര്യം ചെയ്‌തോ എന്ന കാര്യം ഉറപ്പില്ല. പ്രത്യേക ഘട്ടത്തില്‍ തനിക്ക് എന്താണോ തോന്നുന്നത് അത് പ്രകടിപ്പിക്കാന്‍ മടിക്കില്ലെന്നും വിജയ് പറഞ്ഞിരുന്നു.ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

Latest Stories

ലൈംഗിക പീഡന പരാതി: നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി

ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

IPL 2025: യാ മോനെ, ആവശ്യം നല്ല ഒരു ബാക്കപ്പ് ബോളർ; ജെയിംസ് ആൻഡേഴ്സണെ കൂടെ കൂട്ടാൻ ഐപിഎൽ വമ്പന്മാർ

ട്രംപ് തന്നെ അമേരിക്കയില്‍; ഔദ്യോഗിക ജയപ്രഖ്യാപനത്തിന് മുമ്പ് ട്രംപ് പ്രസംഗവേദിയില്‍; "ചരിത്ര ജയം, രാജ്യം എഴുതിയത് ശക്തമായ ജനവിധി"

ഹ്രിദ്ധു ഹാറൂണും സുരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ഡ്രാമ; 'മുറ' തിയേറ്ററുകളിലേക്ക്

'ചെറിയ നഗരത്തിന്റെ വലിയ സ്വപ്നം'; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ മലർത്തിയടിച്ച് കാലിക്കറ്റ് എഫ്‌സി ഫൈനലിൽ

മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി, തോല്‍വി സമ്മതിക്കുന്നു: സാമന്ത

IND VS AUS: ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യയെ കൊന്ന് കൊല വിളിക്കും, ടോപ് സ്‌കോറർ ആ താരം ആയിരിക്കും; വമ്പൻ പ്രവചനങ്ങളുമായി റിക്കി പോണ്ടിങ്

പാതിരാ റെയ്‌ഡ്‌; കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം, സംയമനം പാലിക്കണമെന്ന് നേതാക്കൾ