കടലമണികള്‍ പോലെയാണ് ഇതുവരെ പ്രതിഫലം ലഭിച്ചത്.. ലൈഗര്‍ പരാജയപ്പെട്ടതോടെ ഒരു കാര്യത്തില്‍ ഞാന്‍ മാറ്റം വരുത്തി: വിജയ് ദേവരകൊണ്ട

കടലമണികള്‍ പോലെയാണ് തനിക്ക് ഇതുവരെ പ്രതിഫലം ലഭിച്ചിരുന്നതെന്ന് വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് വിജയ് ദേവരകൊണ്ട സംസാരിച്ചത്. തന്റെ പ്രതിഫലത്തെ കുറിച്ച് മാത്രമല്ല, പരാജയപ്പെട്ട സിനിമകളെ കുറിച്ചും വിജയ് സംസാരിക്കുന്നുണ്ട്.

‘ഖുഷി’ സിനിമ ചെയ്തതിന് പിന്നാലെയാണ് തന്റെ പ്രതിഫലത്തില്‍ മാറ്റം വന്നതെന്നും നടന്‍ പറയുന്നുണ്ട്. ”ഞാനൊരു താരമാണെങ്കിലും സത്യസന്ധമായി പറയുകയാണെങ്കില്‍ കുഷി ചെയ്തതോടു കൂടിയാണ് നല്ലൊരു സംഖ്യ വീട്ടിലേക്ക് കൊണ്ടുപോയത്. അതിന് മുമ്പ് നിങ്ങള്‍ പുറത്തു നിന്നുള്ള ഒരാളായിരിക്കുമ്പോള്‍ പൈസയേ കുറിച്ച് മറക്കേണ്ടി വരും.”

”നിങ്ങള്‍ക്ക് സ്വന്തമായി ഒരു സ്ഥാനം കെട്ടിപ്പടുക്കേണ്ടിയും പ്രകടനത്തെ കുറിച്ച് മനസിലാക്കേണ്ടിയും സിനിമകളില്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് പഠിക്കേണ്ടിയും വരും. കുഷി ചെയ്യുന്നത് വരെ കടലമണികള്‍ എന്ന പോലെയാണ് പണം ലഭിച്ചിരുന്നത്” എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്.

”ലൈഗര്‍ സിനിമയുടെ പരാജയത്തിന് മുമ്പും ശേഷവും എന്റെ മനോഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരേയൊരു വ്യത്യാസം മാത്രം, കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും ചെയ്ത് കഴിയുന്നത് വരെ ഒരു സിനിമയുടെ ഫലത്തെ കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു” എന്നും വിജയ് വ്യക്തമാക്കി.

അതേസമയം, പരശുറാമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗീതാഗോവിന്ദ’ത്തിന് ശേഷം പരശുറാം വിജയ്‌യും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. മൃണാല്‍ ഠാക്കൂര്‍ ആണ് ചിത്രത്തില്‍ നായിക.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ