ഷാംപൂ കുപ്പി കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും.. പ്രമോഷന് ഡ്രസ് തിരയാന്‍ സമയമെടുക്കും, അതിനാല്‍ തോന്നുന്നത് ഇടും: വിജയ് ദേവരകൊണ്ട

അടുത്തിടെയായി തുടര്‍ച്ചയായി ഫ്‌ളോപ്പ് ചിത്രങ്ങള്‍ ചെയ്ത താരമാണ് വിജയ് ദേവരകൊണ്ട. തിയേറ്ററില്‍ ഫ്‌ളോപ്പ് ആയ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് തന്റെ പ്രതിഫലത്തിന്റെ പകുതി താരം മടക്കി നല്‍കാറുണ്ട്. സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

എങ്കിലും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് തനിക്കിഷ്ടമെന്ന് നടന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ‘ലൈഗര്‍’ എന്ന സിനിമയുടെ പ്രമോഷനിടെ ചപ്പല്‍ ധരിച്ചുകൊണ്ട് എത്തിയതിനെ കുറിച്ച് താരം തുറന്നു സംസാരിച്ചിട്ടുമുണ്ട്. ”സിനിമയില്‍ വന്ന ശേഷം എന്റെ ജീവിതം വളരെയധികം മാറി.”

”പക്ഷെ ഉള്ളിന്റെ ഉള്ളില്‍, ഞാന്‍ ഇപ്പോഴും ആ മിഡില്‍ ക്ലാസ് കുട്ടിയാണ്. ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിക്കുന്ന ശീലം എനിക്കിപ്പോഴും ഉണ്ട്, അതിനാല്‍ അത് വലിച്ചെറിയുന്നതിന് മുമ്പ് ഞാന്‍ അത് പരമാവധി പ്രയോജനപ്പെടുത്തുന്നു.”

”എനിക്ക് മനസില്‍ തോന്നുന്ന വസ്ത്രമാണ് ധരിക്കാറുള്ളത്. പ്രമോഷനുകള്‍ക്കായി ഉചിതമായ വസ്ത്രങ്ങളും ഷൂകളും തിരയാന്‍ വളരെയധികം സമയം എടുക്കുമായിരുന്നു. അതിനാല്‍, അക്കാര്യം എളുപ്പമാക്കാന്‍ ചപ്പലുകള്‍ ധരിക്കും” എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. താരത്തിന്റെ 35-ാം പിറന്നാള്‍ ദിനത്തിലാണ് വിജയ്‌യുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

അതേസമയം, വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ‘ഫാമിലി സ്റ്റാര്‍’ എന്ന ചിത്രം പരാജയമായിരുന്നു. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 19.78 കോടി രൂപ മാത്രമാണ് നേടാനായത്. അര്‍ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം എന്നീ രണ്ട് സിനിമകള്‍ ഒഴിച്ചാല്‍ മറ്റൊരു ഹിറ്റും താരത്തിന് നേടാനായിട്ടില്ല.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?