ഞാന്‍ സിനിമാനടനായി മാറാന്‍ കാരണം ആ കാര്‍ട്ടൂണ്‍, പക്ഷിയായി മാറുന്നത് സ്വാധീനിച്ചു: വിജയ് സേതുപതി

താന്‍ സിനിമ നടനാകാന്‍ പ്രധാന കാരണം ഒരു കാര്‍ട്ടൂണ്‍ ആണെന്ന് വെളിപ്പെടുത്തി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ലോറിയല്‍ ആന്‍ഡ് ഹാര്‍ഡിയുടെ കാര്‍ട്ടൂണില്‍ ഐ ആം എ ബേര്‍ഡ് എന്ന് കുറേ ദിവസങ്ങള്‍ പറഞ്ഞ് അവസാനം പക്ഷിയായി മാറുന്നത് കണ്ട് ഇന്‍സ്പിറേഷന്‍ ആയാണ് നടനാവണമെന്ന് തനിക്ക് തോന്നിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസം ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് രാത്രി എട്ട് മണിക്ക് തിരിച്ചു വരികയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ലോറിയല്‍ ആന്‍ഡ് ഹാര്‍ഡിയുടെ കാര്‍ട്ടൂണ്‍ കണ്ടു. അതില്‍ അവര്‍ ഐ ആം എ ബേര്‍ഡ് എന്ന് പറയുന്നത് കണ്ടു. കുറേ ദിവസം ഇത് തന്നെ പറഞ്ഞ് പറഞ്ഞ് അവര്‍ ഒരു ദിവസം പക്ഷിയായി മാറി.

അന്ന് മുതല്‍ ഏകദേശം ഒന്ന് ഒന്നര വര്‍ഷം ഞാന്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഞാന്‍ ഒരു നല്ല നടനാകും, ഞാന്‍ ഒരു നല്ല നടനാകും എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. എന്നെങ്കിലും ഒരുനാള്‍ അത് നടക്കും എന്ന് ഞാനും വിശ്വസിച്ചു. ഒരാള്‍ക്ക് ഇങ്ങനെ നിരന്തരം പറഞ്ഞതു കൊണ്ട് ചിറക് വരെ മുളച്ചെങ്കില്‍ പിന്നെ എനിക്കും എന്തെങ്കിലും ഒക്കെ നടന്നാലോ എന്നൊരു തോന്നല്‍.

ജൂണ്‍ 24ന് റിലീസ് ചെയ്യാനിരിക്കുന്ന മാമനിതന്‍ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സീനു രാമസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വൈ എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജ, സ്റ്റുഡിയോ 9 എന്നിവര്‍ ചേര്‍ന്നാണ് മാമനിതന്റെ നിര്‍മ്മാണം. സംവിധായകന്‍ സീനു രാമസ്വാമി തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഗായത്രിയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ