Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

പിസയ്ക്ക് ലഭിച്ച പ്രതിഫലം 1000 രൂപ, സൂപ്പര്‍ ഡീലക്‌സിലെ ഒരു രംഗത്തിന് വേണ്ടി വന്നത് 100 ടേക്കുകള്‍: വിജയ് സേതുപതി

, 4:01 pm

തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സിനിമയാണ് പിസയെന്ന് നടന്‍ വിജയ് സേതുപതി. ആ ചിത്രത്തിന് ലഭിച്ച പ്രതിഫലം ആയിരം രൂപയായിരുന്നുവെന്നും നടന്‍ പറഞ്ഞു. ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തരികയും ചെയ്‌തെന്നും മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതിയുടെ വെളിപ്പെടുത്തി.

ഒരു നല്ല നടനെന്നാല്‍ ഒറ്റ ടേക്കില്‍ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത രണ്ട് വര്‍ഷം മുമ്പ് വരെ ഉണ്ടായിരുന്നു. എന്നാല്‍ ഓരോ സിനിമയും ഈ ചിന്ത മാറ്റിക്കൊണ്ടേയിരുന്നു. അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന സൂപ്പര്‍ ഡീലക്‌സിലെ ഒരു രംഗം എടുക്കാന്‍ 100 ടേക്കാണ് എടുത്തത്. സംവിധായകന്‍ പൂര്‍ണ്ണതൃപ്തിയാകുന്നത് വരെ ചെയ്യുക എന്നുള്ളതാണ് എന്റെ രീതി സംവിധായകന്‍ നന്നായി എന്നുപറയുന്നത് വരെ ഞാന്‍ ചെയ്യും അദ്ദേഹം പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി അച്ഛനാണ്. ഞാന്‍ വട്ടപൂജ്യമായിരുന്ന സമയത്തും അദ്ദേഹം പറയും നിനക്ക് നിന്റെ കഴിവുകളെക്കുറിച്ച് അറിയില്ല. നീ വലിയ ആളാകുമെന്ന്. കയ്യില്‍ യാതൊന്നുമില്ലാത്ത സമയത്താണ് അദ്ദേഹമിത് പറയുന്നത്. വെറുതെ ഓരോന്ന് പറയാതെ അപ്പാ എന്നുപറഞ്ഞ് ഞാന്‍ വഴക്കിട്ടിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഈ വിജയങ്ങള്‍ കാണാന്‍ അച്ഛന്‍ അടുത്തില്ല എന്നുള്ളതാണ്. സിനിമ ഇല്ലാത്ത നേരങ്ങളില്‍ എന്റെ കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഇരിക്കാനാണ് ഏറ്റവും ഇഷ്ടം. അവരുടെ വളര്‍ച്ച കാണുകയെന്നുള്ളത് ഏറ്റവും സന്തോഷം.’ വിജയ് പറഞ്ഞു.

Advertisement