മമ്മൂട്ടി സര്‍ ആ സിനിമയില്‍ 'വിക്രം വേദ'യിലെ എന്റെ ഡയലോഗ് പറയുന്നുണ്ട്..: വിജയ് സേതുപതി

നടന്‍ മമ്മൂട്ടിയോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് വിജയ് സേതുപതി. താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ നന്നായി നോക്കുകയും നല്ല ഭക്ഷണം നല്‍കുകയും ചെയ്തയാളാണ് മമ്മൂക്ക എന്നാണ് സേതുപതി പറയുന്നത്. മമ്മൂട്ടി ഒരു സിനിമയില്‍ തന്റെ ചിത്രത്തില്‍ നിന്നുള്ള ഡയലോഗ് പറയുന്നുണ്ടെന്നും വിജയ് സേതപതി പറയുന്നുണ്ട്.

”മമ്മൂക്കയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആന്റോ ചേട്ടനാണ് ‘ടര്‍ബോ’ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വിളിക്കുന്നത്. ഞാന്‍ ഇവിടെ വന്നപ്പോള്‍ എന്നെ നന്നായി നോക്കുകയും നല്ല ഭക്ഷണം നല്‍കുകയും ചെയ്തയാളാണ്. അദ്ദേഹം ഒരു ദിവസം ഫോണ്‍ വിളിച്ചിട്ട്, മമ്മൂക്കയ്ക്കു സംസാരിക്കണമെന്നു പറഞ്ഞു.”

”വിജയ്, എനിക്കു വേണ്ടി നിങ്ങളുടെ ശബ്ദമൊന്ന് ഉപയോഗിക്കണം’ എന്നു മമ്മൂക്ക പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. അങ്ങനെ സംവിധായകന്‍ വന്ന് സിറ്റുവേഷന്‍ പറഞ്ഞു തരുകയായിരുന്നു. പിന്നെ മമ്മൂട്ടി സര്‍ ഒരു സിനിമയില്‍ വിക്രം വേദ സിനിമയിലെ എന്റെ ഡയലോഗ് പറയുന്നുണ്ട്.”

”അദ്ദേഹം എത്രയോ വലിയ താരം, ഞാന്‍ ഇപ്പോള്‍ പൊട്ടിമുളച്ചയാള്‍. ഒരു ഈഗോയുമില്ലാതെ അദ്ദേഹം ഇതൊക്കെ ചെയ്യുമ്പോള്‍ ഞാനൊക്കെ എവിടെ നില്‍ക്കുന്നു. അദ്ദേഹം ഇതൊക്കെ ഇപ്പോഴും പഠിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ വന്ന ഒരു അന്യഭാഷ നടന്‍, ഇതൊക്കെ ചെയ്യുമ്പോഴും അദ്ദേഹം അതൊന്നും ചിന്തിക്കുന്നതു പോലുമില്ല.”

”എന്നോടുള്ള പ്രേക്ഷകരുടെ സ്‌നേഹവും അതുകൊണ്ട് കൂടുകയല്ലേ, മമ്മൂട്ടി സര്‍ അത് ചെയ്യുമ്പോള്‍ ആ ഒരു മര്യാദ എനിക്കും കിട്ടുകയാണ്. അവരില്‍ നിന്നും ഇതൊക്കെയാണ് ഞാന്‍ പഠിക്കുന്നത്. അങ്ങനെയുള്ള മനുഷ്യന്‍ ചോദിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ് നിരാകരിക്കുക” എന്നാണ് വിജയ് സേതുപതി പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ