ആരാധകരെ ചുംബിച്ച് വിജയ് സേതുപതി , ഒടുവില്‍ സെറ്റില്‍ നിന്ന് ശ്രുതി ഇറങ്ങിപ്പോയി, കാരണം പറഞ്ഞ് നടി

ശ്രുതി ഹാസനും നടന്‍ വിജയ് സേതുപതിയും ഒരുമിച്ചഭിനയിച്ച സിനിമയായിരുന്നു ലാബം. 2021 ലാണ് ഈ സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല് ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിലൊന്ന് സെറ്റില്‍ നിന്ന് നടി ശ്രുതി ഇറങ്ങിപ്പോയി എന്നതായിരുന്നു. ഇതിന് കാരണമായത് വിജയ് സേതുപതിയുടെ പ്രവൃത്തികളാണെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്രുതി ഹാസന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ആരാധകരെയും സുഹൃത്തുക്കളെയും ചുംബിക്കുന്ന ഒരു ശീലം നടനുണ്ട്. ഇതു പോലെ ലാബത്തിന്റെ സെറ്റിലും ആരാധകരെ കെട്ടിപ്പിടിച്ച് വിജയ് സേതുപതി ചുംബിക്കുന്നത് ശ്രുതി ഹാസന്‍ കണ്ടു. കൊവിഡ് വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന സമയമായിരുന്നു ഇത്. മാസ്‌കും സാമൂഹിക അകലവുമുള്ള സമയത്ത് വിജയ് സേതുപതി ആളുകളെ ചുംബിക്കുന്നത് കൊറോണ വ്യാപനത്തിന് കാരണമാവുമെന്ന് കരുതി ശ്രുതി പോവുകയായിരുന്നത്രെ.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കരിയറില്‍ വീണ്ടും സജീവമാവുകയാണ് ശ്രുതി ഹാസന്‍. തെലുങ്കില്‍ വീര സിംഹ റെഡ്ഡി, വാള്‍ട്ടാര്‍ വീരയ്യ എന്നീ രണ്ട് സിനിമകള്‍ ശ്രുതിയുടേതായി പുറത്തിറങ്ങി. അടുപ്പിച്ചിറങ്ങിയ ഈ സിനിമകളില്‍ നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി എന്നീ സൂപ്പര്‍ സ്റ്റാറുകളായിരുന്നു നായകന്‍മാര്‍. പ്രഭാസിനൊപ്പമെത്തുന്ന സലാറാണ് ശ്രുതിയുടെ വരാനിരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ടത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു