ഞാനും വിഘ്‌നേഷും ആദ്യ ദിവസം തന്നെ അടിയായി, പിന്നാലെ പ്രശ്‌നം അന്വേഷിച്ച് നയന്‍താര എത്തി, കാര്യം ഇതായിരുന്നു..; തുറന്നു പറഞ്ഞ് വിജയ് സേതുപതി

വിഷ്‌നേഷ് ശിവന്റെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ‘നാനും റൗഡി താന്‍’. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും തമ്മില്‍ കാണുന്നതും പ്രണയത്തിലാകുന്നതും. ചിത്രത്തില്‍ വിജയ് സേതുപതി ആയിരുന്നു നായകന്‍. ചിത്രത്തിന്റെ ഷൂട്ടിനിടെ താനും വിഘ്‌നേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി ഇപ്പോള്‍.

”നാനും റൗഡി താന്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിഘ്‌നേഷിനെ വിളിച്ച് വഴക്കിട്ടു. ‘നിങ്ങള്‍ എന്നെ അഭിനയം പഠിപ്പിക്കാന്‍ പോവുകയാണോ? നിങ്ങള്‍ എന്നെ മനസിലാക്കിയിട്ടില്ല’ നാല് ദിവസം കഴിഞ്ഞപ്പോള്‍ നയന്‍താര എന്നോട് ചോദിച്ചു, ‘നിങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്താണ് പ്രശ്‌നം’ എന്ന്.”

”പാണ്ടി കഥാപാത്രം കൂടുതല്‍ നന്നായി ചെയ്യാന്‍ വിഘ്‌നേഷ് ആവശ്യപ്പെട്ടതായി ഞാന്‍ നയനോട് പറഞ്ഞു. വിക്കി തിരക്കഥ പറഞ്ഞപ്പോള്‍ നല്ലതായിരുന്നു. ഞാന്‍ വിക്കി പറയുന്നത് തന്നെ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു, പക്ഷെ തമ്മില്‍ മനസിലാക്കാന്‍ സമയമെടുത്തു.”

”ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അത്ര എളുപ്പമല്ല എന്ന് എന്നോട് പറഞ്ഞത് വിഷ്ണു വിശാല്‍ ആണെന്ന് തോന്നുന്നു. ആ കഥാപാത്രം കരയുകയാണെങ്കില്‍ എല്ലാവരും ചിരിക്കണം. അവന്‍ ഒരു നല്ല വ്യക്തിയാണ്, പക്ഷെ ഒരു ഫ്രോഡ് ആണ്. ആദ്യത്തെ നാല് ദിവസം എനിക്ക് ആ കഥാപാത്രത്തെ മനസിലായില്ല.”

”അതുകൊണ്ട് ഞാന്‍ അരക്ഷിതാവസ്ഥയിലായി. പക്ഷെ വിഘ്‌നേഷിനെ വിശ്വസിച്ച് കൂടെ പോയാല്‍ അയാള്‍ മാജിക് ഉണ്ടാക്കും. അതുപോലെ ഓരോ അനുഭവങ്ങളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്” എന്നാണ് വിജയ് സേതുപതി പറയുന്നത്. 2015ല്‍ ആയിരുന്നു നാനും റൗഡി താന്‍ റിലീസ് ചെയ്തത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍