പ്രേമലു രണ്ട് തവണ കണ്ടു.. മലയാള സിനിമ ഏറ്റവും മികച്ച ഫോമില്‍: വിജയ് സേതുപതി

ഈ തെന്നിന്ത്യ മുഴുവന്‍ മലയാളം സിനിമകള്‍ ആണ് ട്രെന്‍ഡിംഗ്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം തുടങ്ങിയ മിക്ക സിനിമകളും സൗത്ത് ഇന്ത്യയില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു. മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിജയ് സേതുപതി ഇപ്പോള്‍.

പ്രേമലു താന്‍ രണ്ടുതവണ കണ്ടു എന്നാണ് വിജയ് സേതുപതി ഒരു സ്വകാര്യ എഫ്എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വളരെ മനോഹരമായ സിനിമയാണ് പ്രേമലു, സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ മാത്രമല്ല, എല്ലാവരും അത്ഭുപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

പ്രേമലു മാത്രമല്ല, മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ഡ്രാമ ഭ്രമയുഗം അടക്കം മലയാളത്തില്‍ അടുത്തിടെയിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും താന്‍ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വിജയ് സേതുപതി പറയുന്നുണ്ട്. മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച രീതിയിലാണെന്ന് ഇപ്പോഴുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ എത്തിയ പ്രേമലു ഒരു പ്രണയകഥയാണ് പറഞ്ഞത്. നസ്ലിനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ ശ്യാം മേഹന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, മീനാക്ഷി രവീന്ദ്രന്‍, അല്‍ത്താഫ്, ഷമീര്‍ ഖാന്‍, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

അതേസമയം, മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ ഭാഗമായിരുന്നു വിജയ് സേതുപതി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ ശബ്ദം നല്‍കിയത് വിജയ് സേതുപതിയായിരുന്നു. വിജയ് സേതുപതിക്ക് മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി