'ഞാൻ പ്രണയിച്ചിരുന്ന പെൺകുട്ടി ഷാരൂഖ് ഖാനെ പ്രണയിക്കുകയായിരുന്നു, ഇത്രയും കാലം വേണ്ടി വന്നു അതിന് പകരം വീട്ടാൻ': വിജയ് സേതുപതി

തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി വില്ലൻ റോളിൽ എത്തിയ ബോളിവുഡ് ചിത്രമായിരുന്നു ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ജവാൻ’. തന്റെ സ്കൂൾ പഠനകാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് ആ പെൺകുട്ടിയോട് പറയാൻ സാധിക്കാതിരുന്നത് ഷാരൂഖ് ഖാൻ കാരണമാണെന്നും പറയുകയാണ് വിജയ് സേതുപതി.ചെന്നൈയില്‍ വച്ച് നടന്ന ജവാന്റെ ഓഡിയോ ലോഞ്ചിലാണ് വിജയ് സേതുപതി രസകരമായ സംഭവം വെളിപ്പെടുത്തിയിരുന്നത്.

‘ഞാൻ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് എന്റെ ഇഷ്ടത്തെ കുറിച്ച് അറിയില്ല. എല്ലാ ജാനുവിനും ഒരു റാമുണ്ട്. ആ സമയത്ത് അവൾ ഷാരൂഖ് ഖാനെ പ്രണയിക്കുകയായിരുന്നു. അതിനു പകരം വീട്ടാൻ ഞാൻ ആലോചിച്ചിരുന്നു, പക്ഷെ എനിക്ക് പ്രതികാരം വീട്ടാൻ ഇത്രയും കാലം വേണ്ടി വന്നു എന്നാണ് വിജയ് സേതുപതി പറഞ്ഞത്.

സേതുപതിക്ക് ഉടന്‍ തന്നെ ഷാരൂഖ് മറുപടിയും നല്‍കി. ‘ഇവിടെ എല്ലാവരും തമിഴിലാണ് സംസാരിച്ചത്, വിജയ് സേതുപതി സാര്‍ ഒഴികെ എല്ലാവരും എന്നെ കുറിച്ച് നല്ലതാണ് പറഞ്ഞതെന്ന് ഉറപ്പുണ്ട്’. ഞാന്‍ ഒരു കാര്യം പറയട്ടെ, നിങ്ങള്‍ക്ക് പ്രതികാരം ചെയ്യാം, പക്ഷേ എന്റെ പെണ്‍കുട്ടികളോടല്ല. അവര്‍ എന്റേതാണ്’ എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

അതേസമയം റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ജവാൻ. 600 കോടി നേടിയിരിക്കുകയാണ് ജവാൻ എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ പറയുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ