എന്റെ അഭിനയത്തിൽ പ്രത്യേകിച്ച് ഫോർമുലകൾ ഒന്നും ഇല്ല: വിജയ് സേതുപതി

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. ചുരുങ്ങിയ സിനിമകൾ കൊണ്ടാണ് വിജയ് സേതുപതി പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. നായകനായും വില്ലനായും ഇന്ന് ബോളിവുഡിൽ അടക്കം നിറഞ്ഞു നിൽക്കുകയാണ് താരം.

ഇപ്പോഴിതാ സിനിമയെ കുറിച്ചതും തന്റെ ജീവിതത്തെ കുറിച്ചതും സംസാഹാരിക്കുകയാണ് വിജയ് സേതുപതി. മെത്തേഡ് ആക്ടറാണോ നാച്ചുറൽ ആക്ടർ ആണോ എന്ന ഖുശ്ബുവിന്റെ ചോദ്യത്തിന് ‘അതെന്താണെന്ന് എനിക്ക് അറിയില്ല’ എന്നായിരുന്നു വിജയ് സേതുപതി പറഞ്ഞ മറുപടി.
“ഡയറക്ടർ കഥ പറയാൻ വരുമ്പോൾ കഥാപാത്രത്തെ പറ്റിയും കഥയെ പറ്റിയും വിശദമായി ചോദിച്ചു മനസിലാക്കും. ഡയറക്ട്ടറിലൂടെയാണ് കഥയെ ഞാൻ മനസ്സിലാക്കുന്നത്. അതിലൂടെ കഥാപാത്രങ്ങളെയും. അതല്ലാതെ എന്റെ അഭിനയത്തിൽ പ്രത്യേകിച്ച് ഫോർമുലകൾ ഒന്നും ഇല്ല.

സിനിമയെ കുറിച്ച് എനിക്ക് ആധികാരികമായി ഒന്നും അറിയില്ലായിരുന്നു. എന്താണ് സിനിമയെന്ന് എനിക്ക് അറിയില്ല. ഹംബിൾ ആണെന്ന് കാണിക്കാൻ പറയുന്നതല്ല. സിനിമയിൽ അവസരം തേടി നടന്ന സമയത്ത് ഞാൻ പരിചയപ്പെട്ട നിരവധി വ്യക്തികളിൽ നിന്നും അവർ പകർന്ന തന്ന അറിവുകളാണ് എനിക്ക് സിനിമയെപ്പറ്റിയുള്ളത്.

ത്യാഗരാജൻ കുമാരരാജക്ക് നന്ദി പറയാതെ സൂപ്പർ ഡീലക്സിനെ കുറിച് സംസാരിക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ ആദ്യ സിനിമ ആരണ്യകാണ്ഡം ഇറങ്ങുന്ന സമയത്ത് ഞാൻ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു.ഡബ്ബിങ് ചെയ്യാൻ സമയത്ത് വളരെ മോശമായ ഒരു സീൻ വന്നപ്പോൾ അതിനോട് യോജിക്കനാകാതെ ഡബ്ബിങ് ചെയ്യാതെ പുറത്ത് പോയി. പിന്നീട് സിനിമ ഇറങ്ങിയപ്പോൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെടുകയും
ചെയ്തു. പിന്നീട് അദ്ദേഹത്തോട് ഞാൻ പോയി ചാൻസ് ചോദിക്കുകയായിരുന്നു.’ മികച്ച സ്ക്രിപ്റ്റ് കാരണമാണ് സൂപ്പർ ഡീലക്സിലെ ശില്പ എന്ന കഥാപാത്രം ഇത്ര വല്യ വിജയമായതെന്നാണ് എനിക്ക് തോന്നുന്നത്.

വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എപ്പോഴും എൻജോയ് ചെയ്യാറുണ്ട്. എനിക്ക് എന്റെ എല്ലാ ഇമോഷൻസും കഥാപാത്രത്തിലൂടെ എക്സ്പ്രസ്സ്‌ ചെയ്യാൻ കഴിയും. നമ്മുടെ ഫ്രസ്ട്രേഷൻ ഒക്കെ തീർക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ ആണ് വില്ലൻ കഥാപാത്രങ്ങൾ. ഇപ്പൊ എനിക്ക് ദേഷ്യം വരുമ്പോ ചെലപ്പോ ഒരാളെ കൊല്ലാൻ തോന്നും. റിയൽ ലൈഫിൽ അത് പറ്റില്ലല്ലോ. പക്ഷെ വില്ലനു അത് പറ്റും”
തനിക്ക് ഇപ്പോൾ നാല്പത് വയസ് ആയെന്നും ഒരു 50 വയസ്സാകുമ്പോഴേക്കും പ്രേക്ഷകർ തന്നെ ഒരു രീതിയിൽ മാത്രം കാണാൻ ആഗ്രഹിക്കുന്നില്ലെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.

‘ഇൻ കോൺവെർസേഷൻ’ എന്ന ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെച്ചുള്ള പരിപാടിയിൽ വെച്ചാണ് വിജയ് സേതുപതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം