എനിക്കും മഞ്ജു വാര്യര്‍ക്കും ഇടയില്‍ ലവ് ട്രാക്ക്, ഫൈനല്‍ കട്ടില്‍ വെട്ടിക്കളയരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്..; 'വിടുതലൈ 2' അപ്‌ഡേഷനുമായി വിജയ് സേതുപതി

ഭരണകൂട ഭീകരതയെ കുറിച്ചാണ് വെട്രിമാരന്‍ ചിത്രം ‘വിടുതലൈ’ പറഞ്ഞത്. സൂരിയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്താന്‍ ഒരുങ്ങുകയാണ്. 2023 മാര്‍ച്ച് 31ന് ആണ് വിടുതലൈയുടെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടാം ഭാഗത്തില്‍ നടി മഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ കഥാപാത്രമായ വാത്തിയാര്‍ക്ക് ഒരു ലവ് ട്രാക്ക് സംവിധായകന്‍ വെട്രിമാരന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് എന്നാണ് സേതുപതി പറയുന്നത്.

തനിക്കും മഞ്ജു വാര്യര്‍ക്കും ഇടയിലാണ് റൊമാന്റിക് ട്രാക്ക് സംഭവിക്കുക. ചിത്രത്തിന്റെ ഫൈനല്‍ കട്ടില്‍ ഈ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളയരുതെന്ന് വെട്രിമാരനോട് താന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരുന്നു.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യ പ്രദര്‍ശനം. പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

ഇളയരാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വാത്തിയാര്‍ എന്നറിയപ്പെടുന്ന പെരുമാള്‍ എന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയില്‍ ചേര്‍ന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തില്‍ ചര്‍ച്ച ചെയ്തത്.

Latest Stories

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; മലപ്പുറത്ത് ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി