ആ സ്വാമി എന്നെ അനുഗ്രഹിച്ചു; മക്കള്‍ സെല്‍വന്‍ എന്ന പേര് വന്നതിന് പിന്നിലെ കഥ പറഞ്ഞ് വിജയ് സേതുപതി

മക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. എന്നാല്‍ തനിക്ക് ആ പേര് വന്നതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് വിജയ് സേതുപതി. മാമനിതന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ക്ലബ് എഫ്.എമ്മിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മക്കള്‍ സെല്‍വന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെയൊരു പേരിട്ടതെന്നാണ് വിജയ് സേതുപതി വെളിപ്പെടുത്തിയത്. ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. തേയിലത്തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹമപ്പോള്‍. സ്വാമിയുടെ കയ്യില്‍ നിന്ന് അല്പം ഭക്ഷണം ഞാനും വാങ്ങിക്കഴിച്ചു.

കുറച്ചുഭക്ഷണം ഞാന്‍ അദ്ദേഹത്തിനും വാരിക്കൊടുത്തു. സ്വാമി എന്നെ അനുഗ്രഹിക്കുകയും ഒരഞ്ഞൂറ് രൂപ കയ്യില്‍ത്തന്ന് അനുഗ്രഹിക്കുകയും ചെയ്തു. ആ സ്വാമിയാണ് സീനു രാമസ്വാമി. വിജയ് സേതു പറഞ്ഞു.
ജനങ്ങളുടെ മകന്‍ എന്നാണ് മക്കള്‍ സെല്‍വന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ന് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ സീനു രാമസ്വാമി പറഞ്ഞു.

ധര്‍മദൂരൈ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് അത്തരമൊരു പേരിലേക്ക് എത്തുന്നതെന്നും സീനു പറഞ്ഞു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ