മികച്ച കഥാപാത്രങ്ങൾ കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച നടനാണ് വിജയ് സേതുപതി. നായകനും വില്ലനും തുടങ്ങി ഏത് വേഷവും കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച ചുരുക്കം ചില നടൻമാരിൽ ഒരാൾ. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെക്കുറിച്ച് നടൻ മുൻപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മനോരമ ഓൺലെെനിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
തന്നെ വിസ്മയിപ്പിക്കുന്ന ഏതു വേഷവും ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. പ്രേക്ഷകർക്ക് കഥാപാത്രങ്ങളെ ഇഷ്ടമാകുന്നുണ്ടോ എന്നാണ് താൻ കൂടുതലും നോക്കുന്നത്. വേറെ ഇമേജ് കാര്യങ്ങളൊന്നും നോക്കുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമയുടെ കഥയാണ് നോക്കുന്നത്. സിനിമയുടെ കഥയാണ് പ്രധാന കാര്യം.
അതുകൊണ്ട് തന്നെ കഥ സിനിമ കാണാൻ വരുന്നവരെ തൃപ്തിപ്പെടുത്തണം. അവരെ പറ്റിക്കരുത്. പടം ഹിറ്റായാലും ഫ്ലോപ് ആയാലും എന്തു സംഭവിച്ചു എന്നും താൻ നോക്കാറുണ്ട്. ചിലപ്പോൾ പടം നല്ലതാകും. എന്നാൽ റിലീസ് ചെയ്ത രീതി ശരിയായെന്നു വരില്ല. അല്ലെങ്കിൽ മറ്റു കാരണങ്ങൾ ഉണ്ടാകും. ചിലപ്പോൾ പടത്തിന്റെ പ്രമോഷൻ ശരിയാവില്ല.
അങ്ങനെ വന്നാൽ സിനിമ ഇറങ്ങിയത് തന്നെ പലരും അറിയാതെവരും. അപ്പോൾ എല്ലാ വശവും നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രം സിനിമയിൽ സന്ദനം എന്ന വില്ലൻ വേഷത്തിലാണ് വിജയ് എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.