ഇനി മുതൽ വില്ലൻ വേഷങ്ങൾ ചെയ്യില്ല; 'എൽസിയു' അനിശ്ചിതത്വത്തിലേക്കോ? കാരണം വ്യക്തമാക്കി വിജയ് സേതുപതി

തെന്നിന്ത്യൻ സിനിമയിൽ നായക കഥാപാത്രത്തെ കൂടാതെ സ്റ്റൈലിഷ് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി.
വിക്രം വേദയിലെ നെഗറ്റീവ് ഷേയ്ടുള്ള കഥാപാത്രത്തിന് മികച്ച പ്രശംസകളായിരുന്നു വിജയ് സേതുപതിക്ക് ലഭിച്ചത്. അതിന് ശേഷം ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘മാസ്റ്ററി’ലും താരം വില്ലനായിരുന്നു. അതിന് ശേഷം വന്ന ലോകേഷ് ചിത്രം ‘വിക്ര’ത്തിലും വിജയ് സേതുപതിയുടെ സന്തനം എന്ന പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൂടാതെ അറ്റ്ലീ- ഷാരൂഖ് ഖാൻ കൂട്ടുക്കെട്ടിലിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ‘ജവാൻ’ എന്ന ചിത്രത്തിലും വിജയ് സേതുപതി വില്ലനായിരുന്നു.

ഇപ്പോഴിതാ ഇനി മുതൽ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് താത്കാലികമായി നിർത്തുകയാണ് എന്ന് തീരുമാനിച്ചിരിക്കുകയാണ് വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താനില്ലെന്നും ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ താരം പറഞ്ഞു. വിക്രത്തിൽ സന്തനം മരിക്കുന്നതായി ആണ് കാണിക്കുന്നത്,  അങ്ങനെയാണെങ്കിൽ  ‘വിക്രം’ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ സന്തനം ഉണ്ടാവുമോ എന്നതാണ് വിജയ് സേതുപതിയുടെ തുറന്നുപറച്ചിലിന് ശേഷം  ആരാധകർ  ഉറ്റുനോക്കുന്ന പ്രധാന കാര്യം.

“വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്, വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നു, ഈ മാനസിക ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടായി. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു.

എന്നാല്‍, ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ആവില്ല. കുറച്ച് കാലത്തേക്ക് എങ്കിലും വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കും.” എന്നാണ് ഐഎഫ്എഫ്ഐ യിൽ നടന്ന അഭിമുഖത്തിൽ താരം പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ