'21 വര്‍ഷം മുമ്പ് കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു'; പുതിയ വിശേഷവുമായി വിജയ് ബാബു

ഹോം ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നുവെന്ന സന്തോഷം പങ്കുവെച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മുംബൈയില്‍ സിനിമാജീവിതം ആരംഭിച്ചപ്പോള്‍ മുംബൈ ടൈംസിന്റെ ഒന്നാം പേജില്‍ ഇടം നേടാനും ബോളിവുഡിന്റെ ഭാഗമാകാനും സ്വപ്നം കണ്ടിരുന്നു. അതിപ്പോള്‍ സാദ്ധ്യമാവുകയാണ് എന്നാണ് വിജയ് ബാബു പറയുന്നത്.

”21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുംബൈയില്‍ എന്റെ സിനിമ ജീവിതം ആരംഭിച്ചപ്പോള്‍ മുംബൈ ടൈംസിന്റെ ഒന്നാം പേജില്‍ ഇടം നേടാനും ബോളിവുഡിന്റെ ഭാഗമാകാനും ഞാന്‍ സ്വപ്നം കണ്ടു. ഹോമിലൂടെ അത് സാദ്ധ്യമായി. ഈ യാത്രയില്‍ ഭാഗമായ എല്ലാവരേയും ഓര്‍ക്കുന്നു.”

”ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകളും താഴ്ചകളും ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം രണ്ടാം തവണയും അബാഡന്‍ഷ്യേ എന്റര്‍ടെയ്‌മെന്റ്‌സിനൊപ്പം ചേരുന്നതിന്റെ ആവേശം. ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുന്നു” എന്നാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. കുടുംബചിത്രമായി ഒരുക്കിയ ഹോം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരു പോലെ നേടിയിരുന്നു. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം