ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്.

തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ടെന്നാണ് വിജയ് യേശുദാസ് പറയുന്നത്. കൂടാതെ സംസ്ഥാന അവാര്‍ഡ് ലഭിച്ച് ഒന്നര വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴാണ് ‘ഈ പുഴയും സന്ധ്യകളും’ എന്ന ഗാനം തനിക്ക് ലഭിച്ചതെന്നും, അതിനിടയിൽ ഒരുപാട് സ്ട്രഗിൾസ് ഉണ്ടായിരുന്നുവെന്നും വിജയ് യേശുദാസ് പറയുന്നു.

“തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ആ സമയത്ത് വന്നേ ഉണ്ടായിരുന്നുള്ളു. അത് ഒരു എക്‌സ്‌ക്യൂസ് ഒന്നുമല്ല. പക്ഷെ ആ സമയത്താണ് മില്ലേനിയം സ്റ്റാര്‍സിലേക്ക് കോള്‍ വരുന്നതും അതില്‍ പാടന്നതും. അങ്ങനെ ഒരു തുടക്കം കിട്ടുന്നത് വലിയ ഭാഗ്യമാണ്.

യേശുദാസിന്റെ മകനായതുകൊണ്ട് പൊക്കി പിടിക്കേണ്ട എന്ന തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നെ ആരും പൊക്കിപ്പിടിച്ചിട്ടില്ല. ഇനി അങ്ങനെ അല്ലാതെ പറഞ്ഞവരെ പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. എവിടെ നിന്നാണ് അങ്ങനെ ഒരു മാനസിക നില എനിക്ക് കിട്ടിയതെന്ന് അറിയില്ല. ചിലപ്പോള്‍ അപ്പയുടെ അടുത്ത് നിന്ന് തന്നെയാകണം.

റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലൊക്കെ ആണെങ്കിലും ചിലര്‍ എന്തെങ്കിലും പറഞ്ഞാലും അദ്ദേഹം അപ്പോള്‍ എന്തെങ്കിലും പറയുമെന്നല്ലാതെ ഒന്നും മനിസല്‍ വെച്ച് പെരുമാറാറില്ല. സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴും എനിക്ക് അതിന് ശേഷമുള്ള ഏഴ് വര്‍ഷം അവസരങ്ങള്‍ ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

സംസ്ഥാന അവാര്‍ഡ് ലഭിച്ച് ഒന്നര വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴാണ് ‘ഈ പുഴയും സന്ധ്യകളും’ എന്ന ഗാനം ഒക്കെ എനിക്ക് കിട്ടിയത്. പക്ഷെ നമ്മളെ പ്രൂവ് ചെയ്യാതെ അവസരങ്ങള്‍ വരില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. തുടക്ക കാലത്ത് പൊളിഷ്ഡ് ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. ജോലിയെടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഫ്രസ്‌ട്രേഷന്‍ ആയിരുന്നു ആ സമയത്ത്. എന്നാല്‍ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.

അപ്പയ്ക്ക് തുടക്ക കാലത്ത് ഒരു ക്രിസ്ത്യാനി എന്തിനാണ് പാട്ട് പാടുന്നത് എന്ന തരത്തിലുള്ള കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അത്തരത്തിലുള്ള കാര്യങ്ങളല്ല അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. എന്നോട് ചോദിച്ചത് എന്തിനാണ് അച്ഛനെപ്പോലെ അനുകരിക്കുന്നത് എന്നാണ്. അത് ഞാന്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ല. അതുകൊണ്ട് തന്നെ വേറെ പോലെ പാടാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ജന്മനാ അങ്ങനെ ഒന്ന് വരുന്നുണ്ട്. എനിക്ക് തോന്നുന്നത് ചെറുപ്പം തൊട്ട് ആ ശബ്ദം കേട്ട് വളര്‍ന്നതുകൊണ്ടാകാം.” എന്നാണ് നേരെ ചൊവ്വെയിൽ വിജയ് യേശുദാസ് പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം