'ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചിട്ടില്ല, ദിലീപിന് രാജിക്കത്ത് നല്‍കിയാല്‍ സ്വീകരിക്കുകയുമില്ല '; വിജയകുമാര്‍

ആന്റണി പെരുമ്പാവൂര്‍ ഫിയോക് സംഘടനയില്‍ നിന്ന് ഇതുവരെയും രാജി വച്ചിട്ടില്ല എന്ന് പ്രസിഡന്റ് വിജയകുമാര്‍. ദിലീപിന് രാജിക്കത്ത് നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ല എന്നും വിജയകുമാര്‍ പറഞ്ഞു.ഫിയോക്കില്‍ നിന്ന് താന്‍ ‘മരക്കാര്‍’ സിനിമയുടെ സമയത്ത് രാജിവെച്ച് പുറത്തു വന്ന വ്യക്തിയാണ്. അങ്ങനെയൊരു സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കുന്നു എന്ന വാര്‍ത്തയും തന്റെ തിയേറ്ററുകളെ വിലക്കിയെന്നതും കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും ആന്റണി മുന്‍പ് പ്രതികരിച്ചിരുന്നു ഇതിനു മറുപടിയായാണ് വിജയകുമാര്‍ ഇങ്ങനെ പറഞ്ഞത്.

‘ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകളെ ആരും വിലക്കിയിട്ടില്ല. വിലക്കാന്‍ പറ്റുകയുമില്ല. ഒരു പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ രാജി എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് രാജി കിട്ടിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഞാന്‍ സ്വീകരിച്ചേനെ. ഇനി ആന്റണി പെരുമ്പാവൂര്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് രാജിവച്ചാലും സംഘടനയില്‍ ഇല്ല എന്ന് അതിനര്‍ത്ഥമില്ല. സംഘടയിലെ അംഗമായി അദ്ദേഹത്തിന് തുടരാം.” വിജയകുമാര്‍ പറഞ്ഞു.

”ദിലീപ് സംഘടനയുടെ ചെയര്‍മാനാണ്. ചെയര്‍മാനോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ അംഗങ്ങള്‍ക്കുമുണ്ട്. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ദിലീപ് അന്ന് വായിച്ചിരുന്നത്. അല്ലാതെ രാജി വെക്കുന്നു എന്നോ സംഘടനയില്‍ തുടരാന്‍ താല്പര്യമില്ല എന്നോ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടില്ല. .” വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭരണഘടന ഭേദഗതിയിലുള്‍പ്പടെ തീരുമാനമെടുക്കാന്‍ സംസ്ഥാനത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി