ഇതുവരെ ചെയ്തതില്‍ തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടൻ വിജയരാഘവൻ.
പൃഥ്വിരാജ് ചിത്രം സ്റ്റോപ്പ് വയലൻസിൽ ചെയ്ത കഥാപാത്രം ‘സിഐ ഗുണ്ടാ സ്റ്റീഫൻ അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമാണെന്നും കൂടുതൽ സിനിമകളിലും വില്ലൻ വേഷമാണ് ചെയ്തതെങ്കിലും സ്റ്റോപ് വയലൻഡിലെ ‘സിഐ ഗുണ്ടാ സ്റ്റീഫൻ” എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീവിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ” എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യയെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. എൻ്റെ അഭിനയജീവിതത്തിൽ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല. അദ്ദേഹം വ്യക്തമാക്കി .