'ദുല്‍ഖറിന്റെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി, തുടക്കക്കാരിയെന്ന പരിവേഷം ഞാന്‍ തന്നെ മറന്നുപോയി'; യമണ്ടനിലെ ലല്ലുവിന്റെ അമ്മ വിജി രതീഷ്

ഇവരായിരുന്നോ അത്? ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച നടിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആദ്യം പ്രേക്ഷകരുടെ ഉള്ളില്‍ ഉയര്‍ന്ന ചോദ്യം. ദുബായില്‍ വര്‍ഷങ്ങളായി താമസിക്കുന്ന വിജി രതീഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. ഓഡീഷന്‍ വഴി ലല്ലുവിന്റെ അമ്മയുടെ റോള്‍ സ്വന്തമാക്കിയ വിജി, യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ തുടക്കക്കാരിയെന്ന കാര്യം തന്നെ താന്‍ മറന്നുപോയെന്നാണ് പറയുന്നത്.

“ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ തുടങ്ങുന്നത്. സത്യത്തില്‍ ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. അഭിനയിച്ചു വലിയ പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞാല്‍ അല്‍പം ആശ്വാസമുണ്ടാകും എന്നു വിചാരിച്ചു. എന്നാല്‍ അവിടെ എന്നെ ദുല്‍ക്കര്‍ അദ്ഭുതപ്പെടുത്തി. ആദ്യം കണ്ടപാടേ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇതിനു മുമ്പ് ചെയ്ത രംഗങ്ങള്‍ താന്‍ മോണിറ്ററിലൂടെ കണ്ടിരുന്നെന്നുമാണ് ദുല്‍ഖര്‍ എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി. വിഷ്ണുവും ബിബിനും സംവിധായകന്‍ നൗഫല്‍ ഇക്കയും ഒരുപാട് പിന്തുണ നല്‍കി. തുടക്കക്കാരിയെന്ന പരിവേഷം ഞാന്‍ തന്നെ മറന്നുപോയി.” മനോരമയുമായുള്ള അഭിമുഖത്തില്‍ വിജി പറഞ്ഞു.

ഇന്ദ്രപ്രസ്ഥം ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് വിജി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദുബായില്‍ ആണ് വര്‍ഷങ്ങളായി താമസമാക്കിയ വിജി സിനിമ സ്വപ്നം കണ്ടിരുന്നെങ്കിലും ഇതുപോലൊരു സ്വപ്നസമാനമായ വരവേല്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു. യമണ്ടനിലെ വിജിയുടെ അമ്മ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്