ആടുജീവിതം പാര്‍ട്ട് ടുവില്‍ ഞാനും ഉണ്ടാകും, ബ്ലെസി ഒരുപാട് കഴിവുള്ള സംവിധായകന്‍: വിക്രം

സംവിധായകന്‍ ബ്ലെസിയെയും ‘ആടുജീവിതം’ സിനിമയെയും പുകഴ്ത്തി നടന്‍ വിക്രം. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയപ്പോഴാണ് താരം ബ്ലെസിയെ കുറിച്ച് സംസാരിച്ചത്. ആടുജീവിതം 2വില്‍ താനുമുണ്ടാകും എന്നും വിക്രം പറയുന്നുണ്ട്.

ബ്ലെസി കഴിവുള്ള സംവിധായകനാണ്. ആടുജീവിതം രണ്ടാം ഭാഗത്തില്‍ താനുമുണ്ടാകും എന്നാണ് വിക്രം പറഞ്ഞത്. ചിത്രത്തില്‍ ആട് ആയിട്ടായിരിക്കും താന്‍ എത്തുകയെന്നും തമാശയായി താരം പറഞ്ഞു. നേരത്തെ ആടുജീവിതത്തിലേക്ക് വിക്രത്തെ ആയിരുന്നു ആദ്യം പരിഗണിച്ചതെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു.

കൊച്ചിയിലെത്തിയ താരത്തിനോട് ആടുജീവിതം ട്രെയ്ലര്‍ കണ്ടപ്പോള്‍ എന്തുതോന്നി എന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ”വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.”

”അങ്ങനെ കുറെ പ്ലാനിംഗ് നടന്നതാണ്. പക്ഷേ എനിക്ക് വേറെ കുറെ പടങ്ങള്‍ വന്നതുകൊണ്ട് നടന്നില്ല. പാര്‍ട്ട് ടുവില്‍ ഞാനുണ്ടാവും. ഞാന്‍ ആടായിട്ട് വരും” എന്നായിരുന്നു വിക്രത്തിന്റെ മറുപടി. അതേസമയം, ഏപ്രില്‍ 28ന് ആണ് പൊന്നിയിന്‍ സെല്‍വന്‍ 2 തിയേറ്ററുകളില്‍ എത്തുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം തന്റെ സ്വപ്‌നചിത്രം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ, ജയം രവി, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ജയറാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം