മലയാളത്തില്‍ നിന്ന് തെലുങ്ക് സിനിമാലോകത്തിലേയ്ക്കു ചേക്കേറിയ നടി സായ് പല്ലവി നല്ല തിരക്കിലാണ്. എന്നാല്‍ തെലുങ്ക് സിനിമാലോകത്തു നിന്ന് അത്ര നല്ല വാര്‍ത്തകളൊന്നുമല്ല നടിയെപ്പറ്റി ഈയിടെ പുറത്തു വരുന്നത്. മിഡില്‍ ക്ലാസ് അബ്ബായി എന്ന ചിത്രത്തില്‍ നായകനായ നാനിയോട് സായ് വളരെ മോശമായിട്ട് പെരുമാറിയെന്നും താരം സെറ്റില്‍ നിന്ന് ഇറങ്ങി പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കാരുവിലെ നായകന്‍ നാഗശൗര്യയും നടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.സെറ്റില്‍ വളരെ മോശമായിട്ടാണ് നടിയുടെ പെരുമാറ്റമെന്നും എല്ലാവരെക്കാളും വലുത് താനെന്ന അഹങ്കാര ഭാവമാണ് അവര്‍ക്കെന്നുമായിരുന്നു നാഗശൗര്യയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ പുതിയ ഒരു വാര്‍ത്ത കൂടി. വിക്രം നായകനായെത്തിയ സ്‌കെച്ചില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. എന്നാല്‍ അവസാന നിമിഷം നടി പിന്മാറുകയും പകരം തമന്ന പ്രധാനവേഷത്തിലെത്തുകയും ചെയ്തു.
Read more
സായ് പിന്മാറിയതിനെപ്പറ്റിയും തമന്നയുടെ കഥാപാത്രത്തെ പറ്റിയും ചോദിച്ചപ്പോള്‍ വിക്രം പറഞ്ഞത് ഇങ്ങനെ “ചിത്രത്തിലെ കഥാപാത്രം അവതരിപ്പിക്കാന്‍ സായിയെക്കാള്‍ എന്തു കൊണ്ടും യോഗ്യ തമന്ന തന്നെയാണ്”. താരത്തിന്റെ അഭിപ്രായം കേട്ട് ഞെട്ടിയിരിക്കുകയാണ് സായ് പല്ലവിയുടെ ആരാധകര്‍. നിലവില്‍ ധനുഷ് നായകനാകുന്ന മാരി ടു വിലെ നായിക സായി പല്ലവിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു.