വിക്രം വേദയുടെ ഹിന്ദി റീമേയ്ക്ക് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാധവന്‍

 

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നടന്‍ മാധവനുമൊന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വിക്രം വേദ. ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്ത സത്യമാണെന്നു വെളിപ്പെടുത്തി മാധവന്‍ രംഗത്ത്. ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് വരുന്നുവെന്നത് സത്യമാണ. ഇനി കാത്തിരിയ്‌ക്കേണ്ടി വരില്ല. ഈ വര്‍ഷം തന്നെ അതുണ്ടാകും, മാധവന്‍ വ്യക്തമാക്കി.

അതേസമയം വിക്രം വേദ സംവിധാനം ചെയ്ത ഗായത്രി -പുഷ്‌കര്‍ ദമ്പതികള്‍ തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നതെന്ന് വാര്‍ത്തകളുണ്ട്. മാധവന്‍ തന്നെ ഹിന്ദിയില്‍ പോലീസ് വേഷമവതരിപ്പിക്കും അതോടൊപ്പം തന്നെ വിജയ് സേതുപതിയുടെ ഗുണ്ടാകഥാപാത്രം വേദയായി ഷാരൂഖ് ഖാന്‍ വേഷമിടുന്നെന്നും ചിത്രം നിര്‍മ്മിക്കാനായി ആഗ്രഹിക്കുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ ഷാരൂഖ് ഖാന് ഈ ചിത്രം വളരെ ഇഷ്ടമാണ്. ഹിന്ദിയില്‍ ചെയ്താല്‍ ഹീറോയായ വില്ലന്റെ വേഷം ചെയ്യാനും ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹം ചിത്രം നിര്‍മ്മിക്കാനാഗ്രഹിക്കുന്നില്ല.